Begin typing your search above and press return to search.
ബര്‍ഗര്‍ കിംഗ് ഐ പി ഓക്ക് ഗംഭീര ലിസ്റ്റിംഗ്, 92 ശതമാനം കുതിപ്പോടെ തുടക്കം
ക്വിക്ക് സര്‍വിസ് റെസ്‌റ്റോറന്റ് ചെയിന്‍ ആയ ബര്‍ഗര്‍ കിംഗ് ഇന്ത്യയുടെ ഐ പി ഓ 92.25 ശതമാനം ഉയര്‍ന്ന വിലക്ക് ആദ്യ ദിവസം വിപണനം ആരംഭിച്ചു.
ലിസ്റ്റിംഗ് പ്രീമിയം പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു.
ഇഷ്യു വിലയായ 60 രൂപയില്‍ നിന്ന് 115.35 രൂപയിലാണ് കമ്പനിയുടെ ഓഹരി ബിഎസ്ഇയില്‍ തുടക്കം കുറിച്ചത്. അതെ സമയം എന്‍ എസ യില്‍ 112.50 രൂപയ്ക്കാണ് അരങ്ങേറ്റം കുറിച്ചത്. ഇത് ഐപിഒ വിലയേക്കാള്‍ 87.50 ശതമാനം പ്രീമിയം ആണ്.
ഇന്ന് രാവിലെ 10.18നു 116 രൂപയ്ക്ക് ആണ് എന്‍എസ്്ഇയില്‍ വ്യാപാരം നടക്കുന്നത്.
ഇഷ്യു വിലയേക്കാള്‍ 70 - 75 ശതമാനം പ്രീമിയത്തില്‍ ബര്‍ഗര്‍ കിംഗ് ലിസ്റ്റ് ചെയ്യുമെന്നാണ് സ്‌റ്റോക്ക് വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചിരുന്നത്.
ഗ്രേ മാര്‍ക്കറ്റില്‍ 75 ശതമാനം പ്രീമിയം ആയിരുന്നു കണക്കാക്കിയിരുന്നത്.
2026 ഡിസംബറോടെ ഇന്ത്യയിലെ സ്‌റ്റോറുകള്‍ ഇപ്പോളത്തെ 260ല്‍ നിന്ന് 700ലേക്ക് കൂട്ടാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
810 കോടി രൂപയുടെ പബ്ലിക് ഇഷ്യുവിന് 156.65 ശതമാനം ആണ് അധികമായി സബ്‌സ്‌ക്രിപ്ഷന്‍ കിട്ടിയത്. ഇത് ഈ വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ഐ പി ഓ സബ്‌സ്‌ക്രിപ്ഷന്‍ ആണ്.
തങ്ങളുടെ കടം തിരിച്ചടക്കുന്നതിനും റെസ്‌റ്റോറന്റ് ശൃംഖലയുടെ വിപുലീകരണത്തിനുമായാണ് ഐ പി ഓയില്‍ നിന്ന് സമാഹരിച്ച തുക കമ്പനി വിനിയോഗിക്കുന്നത്.
ടെക്‌നോപാക്ക് റിപ്പോര്‍ട്ട് പ്രകാരം ബര്‍ഗര്‍ കിംഗ് ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന QSR ബ്രാന്‍ഡ് ആണ്.
നവംബര്‍ 25 വരെയുള്ള കണക്ക് പ്രകാരം കമ്പനിക്ക് സ്വന്തമായി 259 ബര്‍ഗര്‍ കിംഗ് റെസ്റ്റോറന്റുകള്‍ ഉണ്ട്. കൂടാതെ സബ് ഫ്രാഞ്ചൈസികള്‍ ആയ ഒന്‍പത് സെന്ററുകളും.
കണക്കുകള്‍ പ്രകാരം ഇവരുടെ FY20 റെവന്യൂ 841.2 കോടി രൂപ ആണ്. പക്ഷെ കോവിഡ് മൂലം നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ ഉള്ള റെവന്യൂ 135.2 കോടി രൂപ ആണ്. ശിവകുമാര്‍ പുല്ലയ ദെഗ ആണ് കമ്പനിയുടെ ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറും. രാജീവ് വര്‍മ്മന്‍ ആണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍.
ഇന്ത്യന്‍ രുചികള്‍ക്കു അനുസൃതമായി പുതിയ മെനു മുന്നോട്ട് വെച്ചതും അതിനോട് അനുബന്ധിച്ചു നടത്തുന്ന െ്രെപസ് ഡിസ്‌കൗണ്ടുകളും ഓഫറുകളും ഉപഭോക്താവിനെ ആകര്‍ഷിക്കുന്നു.
ഇത് വരെ 15 കമ്പനികള്‍ ആണ് പുതുതായി ഓഹരി വിപണികളില്‍ നിക്ഷേപകരുടെ അടുത്തേക്ക് എത്തിയത്. ഇതില്‍ മിക്ക ഐ പി ഒകളും നല്ല തുടക്കം ആണ് കാഴ്ച വെച്ചത്. അത് കൊണ്ട് തന്നെ കൂടുതല്‍ കമ്പനികള്‍ ഓഫറുകളുമായി ഉടന്‍ രംഗത്ത് എത്താനുള്ള ശ്രമത്തിലുമാണ്.
ബര്‍ഗര്‍ കിംഗ് കൂടാതെ SBI Card, Rossari Biotech, Mindspace Business Parks REIT, Route Mobile, Happiest Minds Technologies, Angel Broking, Chemcon Specialtiy Chemicals, Computer Age Management Services, Mazagon Dock Shipbuilders, UTI AMC, Likhitha Infrastructure, Equitas Small Finance Bank, Gland Pharma എന്നി കമ്പനികള്‍ ആണ് ഇത് വരെ ഈ വര്‍ഷം ഐപിഒ ആയി ഓഹരി വിപണികളില്‍ എത്തിയത്.
ഈ വര്‍ഷം മാര്‍ച്ച് മാസം കോവിഡ് സാഹചര്യങ്ങള്‍ കൊണ്ട് തകര്‍ന്ന വിപണി പക്ഷെ ഇപ്പോള്‍ ഒരു ബുള്‍ റണ്ണിന് സാക്ഷ്യം വഹിക്കുകയാണ്. അത് കൊണ്ട് തന്നെ പുതിയ നിക്ഷേപ സാധ്യതകളോട് നിക്ഷേപകര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് സാകൂതം നിരീക്ഷിക്കുക ആണ് മാര്‍ക്കറ്റിലെ വിദഗ്ധര്‍. ബര്‍ഗര്‍ കിംഗ് ഐ പി ഓ കൂടി ഹിറ്റ് ആയതോടെ കൂടുതല്‍ കമ്പനികള്‍ ഈ വര്‍ഷവും അടുത്ത വര്ഷം ആദ്യവുമായി ഐ പി ഓ ഓഫറുകളുമായി മാര്‍ക്കറ്റില്‍ എത്താനുള്ള സാധ്യത പല വിദഗ്ധരും ചൂണ്ടികാട്ടുന്നു.

Next Story
Videos