

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ സംഭവിച്ച ഓഹരി വിപണിയിലെ ഇടിവിന് ശേഷം പിന്നീടുണ്ടായ റാലി സാധാരണക്കാരായ നിക്ഷേപകരെ വിഭ്രമിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നമുക്ക് ഇതിനെ ചരിത്രപരമായ കാഴ്ചപ്പാടില്‍ വിശകലനം ചെയ്യാം. അത്തരമൊരു വിശകലനം ഭാവി സാധ്യതകളെ കൃത്യമായി വിലയിരുത്താന്‍ നിങ്ങളെ സഹായിച്ചേക്കും.
ആ പട്ടിക പരിശോധിച്ചാല്‍ മനസ്സിലാകുന്ന കാര്യം 20% വാർഷിക വളർച്ച എന്നത് മുന്‍ദശകങ്ങളില്‍ നേടിയിരുന്ന ശരാശരി മുന്നേറ്റം മാത്രമാണ്. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോഴത്തെ റാലി ദീര്‍ഘകാല ട്രെൻഡിലേക്കു ഉള്ള മടക്കം മാത്രമാണ്. 2008ന് ശേഷമുള്ള കാലയളവ് തണുപ്പനായതുകൊണ്ടുമാത്രമാണ് മുൻദശകത്തിൽ നേട്ടം കുറഞ്ഞത്.
കഴിഞ്ഞ നാല് ദശകങ്ങള്‍ കൊണ്ട് സെന്‍സെക്‌സ് 600 മടങ്ങ് വര്‍ധിച്ചു. എന്നാല്‍ അത്തരമൊരു നേട്ടത്തെ കുറിച്ച് സംശയാലുക്കളായ നിക്ഷേപകര്‍ക്കൊന്നും തന്നെ അമ്പരിപ്പിക്കുന്ന ഈ നേട്ടം ലഭിച്ചിട്ടുമില്ല.
ഇതില്‍ നിന്നുള്ള പാഠം ഇതാണ്: ഓഹരി വിപണിയില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം തുടരുക. ദീര്‍ഘകാല നേട്ടത്തില്‍ തന്നെയായിരിക്കണം മുഴുവന്‍ ശ്രദ്ധയും. ഏതാനും സാമ്പത്തിക പാദങ്ങളോ അല്ലെങ്കില്‍ കുറച്ചുവര്‍ഷങ്ങളോ മാത്രം കാലയളവ് നല്‍കി നിക്ഷേപം നടത്തി പിന്‍വലിക്കുന്നത് മൂലം ദീര്‍ഘകാല കോമ്പൗണ്ടിംഗിന്റെ നേട്ടമാണ് നഷ്ടമാകുന്നത്. ആഴത്തില്‍ ചിന്തിക്കാത്ത സംശയാലുക്കള്‍ സെന്‍സെക്‌സ് 10,000, 20,000, അല്ലെങ്കില്‍ 40,000 ഒക്കെ ആയല്ലോ എന്നോർത്ത് പകച്ചു നിൽക്കുക മാത്രമേ ഉണ്ടാകൂ. ഇവര്‍ക്ക് സമ്പത്ത് ആര്‍ജ്ജിക്കാനുള്ള അവസരം കൂടിയാണ് ഇത്തരം സംശയത്താൽ നഷ്ടമാകുന്നത്.
ഇതെല്ലാം തന്നെ കോര്‍പ്പറേറ്റ് വരുമാനം കൂടുന്നതിനുള്ള കാരണങ്ങളാകും. ഇപ്പോള്‍ മാര്‍ക്കറ്റിലെ റാലിയെ, ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം ശരിയായി വിലയിരുത്താന്‍. മുകളില്‍ പറഞ്ഞ എല്ലാ കാരണങ്ങള്‍ കൊണ്ടും കോര്‍പ്പറേറ്റ് വരുമാനം കൂടും. ഇന്ത്യന്‍ ബിസിനസുകളില്‍ വിശ്വസിച്ച് നിക്ഷേപിക്കുന്നവര്‍ക്ക് വരും വര്‍ഷങ്ങളില്‍ അതിന്റെ ഗുണം കിട്ടുക തന്നെ ചെയ്യും. ''നിക്ഷേപം തുടരുക' ഇത് തന്നെയാണ് വ്യക്തമായും ശക്തമായും പറയാനുള്ളത്.
ഗ്രന്ഥകാരനും നിക്ഷേപകനുമായി തോമസ് ഫെല്‍പ്‌സിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഞാന്‍ നിര്‍ത്താം. അമേരിക്കയില്‍ വെച്ച് വര്‍ഷങ്ങള്‍ മുമ്പ് അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ ഇന്നത്തെ ഇന്ത്യയിലും പ്രസക്തമാണ്.
_''ബുദ്ധിപൂര്‍വ്വമല്ലാത്ത (ഓഹരി) വാങ്ങല്‍ മൂലം നഷ്ടമായ പണത്തേക്കാള്‍ മിക്കവാറും പലമടങ്ങ് അധികമായിരിക്കും, ഇതുപോലെ മഹത്തായ, അതിവേഗം വളരുന്ന രാജ്യത്ത് തെറ്റായ മാര്‍ഗനിര്‍ദേശം മൂലം (ഓഹരി) വില്‍പ്പന നടത്തുമ്പോഴുണ്ടാകുന്ന പണനഷ്ടം.''_
Read DhanamOnline in English
Subscribe to Dhanam Magazine