ലയനത്തിലൂടെ യുഎസ് ഓഹരി വിപണിയിലേക്ക് ഈ ഇന്ത്യന്‍ കമ്പനി

ഇന്ത്യയ്ക്ക് പുറമെ വിയറ്റ്‌നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്
ലയനത്തിലൂടെ യുഎസ് ഓഹരി വിപണിയിലേക്ക് ഈ ഇന്ത്യന്‍ കമ്പനി
Published on

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂംകാര്‍ (Zoomcar) ഓഹരി വിപണിയിലേക്ക്. എസ്പിഎസിയിലൂടെയാണ് (Special Purpose Acqusition Company) നാസ്ഡാക്ക് (Nasdaq)ഓഹരി വിപണിയിലാണ് ലിസ്റ്റ് ചെയ്യുക. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ലിസ്റ്റ് ചെയ്ത ഇന്നൊവേറ്റീവ് ഇന്റര്‍നാഷണല്‍ അക്വിസിഷന്‍ കോര്‍പറേഷനുമായി സൂംകാറിനെ ലയിപ്പിക്കും.

ധനസമാഹരണത്തിനോ അല്ലെങ്കില്‍ ഭാവിയില്‍ ഏതെങ്കിലും കമ്പനികള്‍ ലയിപ്പിക്കാനോ ലക്ഷ്യമിട്ട് ഐപിഒ നടത്തുന്ന, ബിസിനസുകള്‍ ഒന്നുമില്ലാത്ത ( Blank- Check Firm) സ്ഥാപനങ്ങളാണ് എസ്പിഎസുകള്‍. ലയനത്തിന് ശേഷം Zoomcar Holdings Inc. എന്ന പേരിലാവും കമ്പനി ലിസ്റ്റ് ചെയ്യുക. 2021 നവംബറില്‍ സീരീസ് ഇ ഫണ്ടിംഗിലൂടെ സൂംകാര്‍ 92 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.

സ്വകാര്യ വ്യക്തികളുടെ കാറുകള്‍ വാടകയ്ക്ക് നല്‍കാന്‍ അവസരമൊരുക്കുന്ന പ്ലാറ്റ്‌ഫോം ആണ് സൂംകാര്‍. ഇന്ത്യയ്ക്ക് പുറമെ വിയറ്റ്‌നാം, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലായി 50 നഗരങ്ങളില്‍ സൂംകാര്‍ സേവനങ്ങള്‍ ലഭ്യമാണ്. 2013ല്‍ പ്രവര്‍ത്തനം ആരംഭിച്ച സൂംകാര്‍ പ്ലാറ്റ്‌ഫോമില്‍ 25,000ല്‍ അധികം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2021ല്‍ നടന്ന ഐപിഒയിലൂടെ ഇന്നൊവേറ്റീവ് ഇന്റര്‍നാഷണല്‍ 230 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com