കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടുന്നു, ഒക്ടോബറില്‍ മാത്രം 31 ടണ്‍

സാമ്പത്തിക മാന്ദ്യ ഭയവും, അനിശ്ചിതത്ത്വങ്ങളും കേന്ദ്ര ബാങ്കുകളെ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുകയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ പ്രകാരം കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ ശേഖരം 1974 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. 36,782 ടണ്‍ സ്വര്‍ണമാണ് കേന്ദ്രബാങ്കുകള്‍ കൈവശം വെച്ചിരിക്കുന്നത്.

ഈ വര്‍ഷം ഒക്ടോബറില്‍ കേന്ദ്ര ബാങ്കുകളുടെ അറ്റ വാങ്ങല്‍ (net buying) 31 ടണ്ണായി ഉയര്‍ന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് 41 % വര്‍ധനവാണിത്. ഏറ്റവും അധികം സ്വര്‍ണം വാങ്ങിയത് യുഎഇ,തുര്‍ക്കി കേന്ദ്ര ബാങ്കുകളാണ് (9 ടണ്‍ വീതം). 2022ല്‍ ഇതുവരെ ഏറ്റവും അധികം സ്വര്‍ണം വാങ്ങിയതും തുര്‍ക്കിയാണ് -103 ടണ്‍. ഇന്ത്യ ഒക്ടോബറില്‍ ഒരു ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. ഇതോടെ മൊത്തം സ്വര്‍ണ ശേഖരം 786 ടണ്ണായി വര്‍ധിപ്പിച്ചു. 2022 ല്‍ ഇതുവരെ 37 ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്ക് വാങ്ങി.

അതേ സമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ സ്വര്‍ണം വില്‍ക്കുകയാണ്. ശ്രീലങ്ക ഇതുവരെ വിറ്റത് 3 ടണ്‍ സ്വര്‍ണമാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്ക് പ്രകാരം 2022 മൂന്നാം പാദത്തില്‍ കേന്ദ്ര ബാങ്കുകള്‍ 400 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത് (മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് 115 % വര്‍ധനവ്). 2022 ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേന്ദ്ര ബാങ്കുകള്‍ ഈ വര്‍ഷം സ്വര്‍ണം വാങ്ങുന്നത് ഊര്‍ജിത പെടുത്തുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2023 ആദ്യ മാസങ്ങളില്‍ ഈ ബാങ്കുകളുടെ സ്വര്‍ണ ശേഖരത്തില്‍ നിന്ന് വില്‍പ്പന പ്രതീക്ഷിക്കുന്നതായും കൗണ്‍സില്‍ കരുതുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it