ബി.എസ്.ഇ സിംഗിള്‍ സ്റ്റോക്ക് ഡെറിവേറ്റീവുകളുടെ കാലാവധിയില്‍ മാറ്റങ്ങള്‍

ഒരു മാസം ദൈര്‍ഘ്യമുള്ള ബി.എസ്.ഇയിലെ സിംഗിള്‍ സ്റ്റോക്ക് ഡെറിവേറ്റീവ് കരാറുകളുടെ കാലാവധി ജൂലൈ 1 മുതല്‍ എല്ലാ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ഇനി അവസാനിക്കുക. നിലവില്‍ ഒരു മാസത്തെ അവസാനത്തെ വ്യാഴാഴ്ചയാണ് സിംഗിള്‍ സ്റ്റോക്ക് ഡെറിവേറ്റീവുകളുടെ കാലാവധി അവസാനിക്കുന്നത്.

അവസാന വ്യാഴാഴ്ച കാലാവധി തീരുന്ന നിലവിലുള്ള കരാറുകള്‍ ജൂണ്‍ 28ന് അവസാനിക്കും. ഈ കരാറുകള്‍ കോണ്‍ട്രാക്ട് മാസ്റ്റര്‍ ഫയലില്‍ നിന്ന് മാറ്റപെടുമെന്നതിനാല്‍ ജൂലൈ ഒന്നുമുതല്‍ വ്യാപാരത്തിന് ലഭിക്കില്ല.

ജൂണ്‍ 28ന് പുറത്തിറക്കുന്ന പുതിയ സിംഗിള്‍ സ്റ്റോക്ക് ഡെറിവേറ്റീവ് കരാറുകള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ രണ്ടാം വ്യാഴാഴ്ചയാണ് കാലാവധി അവസാനിക്കുക. സിംഗിള്‍ സ്റ്റോക്ക് ഒഴികെ മറ്റു ഇക്വിറ്റി ഡെറിവേറ്റീവുകളുടെ കാലാവധി അവസാനിക്കുന്നതിന് മാറ്റം ഉണ്ടാകില്ല.

Related Articles
Next Story
Videos
Share it