മ്യൂച്വൽ ഫണ്ടുകൾക്ക് ₹1,545 കോടിയിലധികം നഷ്ടം, 12 സെഷനുകളിലായി ഈ ഓഹരി ഇടിഞ്ഞത് 28%; തിരിച്ചു വരുമെന്ന് കമ്പനി

30 മ്യൂച്വൽ ഫണ്ടുകൾക്ക് കോഹൻസ് ലൈഫ്സയൻസസിൽ മൊത്തം 16.49 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉളളത്
stock decline
Image courtesy: Canva
Published on

ഫാർമ സ്റ്റോക്കായ കോഹൻസ് ലൈഫ്സയൻസസ് (Cohance Lifesciences) വിപണിയിൽ കനത്ത വിൽപ്പന സമ്മർദ്ദം നേരിടുകയും ഓഹരി വിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. തുടർച്ചയായ 12 വ്യാപാര സെഷനുകളിലായി ഈ ഓഹരിക്ക് മൊത്തം 28.40 ശതമാനം ഇടിവുണ്ടായി. സമീപകാല ചരിത്രത്തിലെ ഈ ഓഹരിയുടെ ഏറ്റവും വലിയ തകർച്ചയാണിത്. ഇന്നത്തെ വ്യാപാരത്തിൽ 2.3 ശതമാനം കൂടി ഇടിഞ്ഞതോടെ, ഓഹരി വില 614 രൂപ എന്ന നിലയിലെത്തി, ഇത് 2024 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

ഓഹരി വിലയിലുണ്ടായ ഈ കുത്തനെയുള്ള ഇടിവ് ആഭ്യന്തര മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾക്ക് വൻ നഷ്ടമുണ്ടാക്കി. ഓഹരി വില 28.4 ശതമാനം ഇടിഞ്ഞതിലൂടെ, ഫണ്ട് ഹൗസുകൾക്ക് ഏകദേശം 1,545.7 കോടി രൂപയുടെ മൊത്തം നഷ്ടമാണ് സംഭവിച്ചത്. സെപ്തംബർ പാദാവസാനം വരെ, 30 മ്യൂച്വൽ ഫണ്ടുകൾക്ക് കോഹൻസ് ലൈഫ്സയൻസസിൽ മൊത്തം 16.49 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉളളത്. ജൂൺ പാദത്തിൽ അവർക്കുണ്ടായിരുന്ന 8.90 ശതമാനം ഓഹരി പങ്കാളിത്തത്തേക്കാൾ ഇരട്ടിയോളമാണ് ഇത്. DSP മൾട്ടിക്യാപ് ഫണ്ട് (3.99%), HDFC ലാർജ് ആൻഡ് മിഡ്-ക്യാപ് ഫണ്ട് (2.64%), എസ്‌ബി‌ഐ ലൈഫ് ഇൻഷുറൻസ് (2.78%) തുടങ്ങിയവയാണ് ഇതില്‍ ഓഹരി പങ്കാളിത്തമുള്ള പ്രധാന ഫണ്ടുകള്‍.

ഇടിവ് ഒക്ടോബർ അവസാനത്തോടെ

മാനേജിംഗ് ഡയറക്ടറും ഡയറക്ടറുമായ വി. പ്രസാദ രാജു രാജിവച്ചതിന് പിന്നാലെ ഒക്ടോബർ അവസാനത്തിലാണ് ഓഹരിയിലെ ഇടിവ് ആരംഭിച്ചത്. കമ്പനിയുടെ ദുർബലമായ സാമ്പത്തിക പ്രകടനവും ഈ തകർച്ചയ്ക്ക് ആക്കം കൂട്ടി. സെപ്റ്റംബർ പാദത്തിൽ (Q2FY26), കമ്പനിയുടെ ഏകീകൃത അറ്റാദായം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 52 ശതമാനം കുറഞ്ഞ് 66.39 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 138 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തിരുന്നു . പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 555.57 കോടി രൂപയായി കുറഞ്ഞു. കൂടാതെ, പ്രവർത്തന തലത്തിൽ നികുതിക്ക് മുമ്പുളള ലാഭം (EBITDA) 41 ശതമാനം കുറഞ്ഞ് 121 കോടി രൂപയായി.

പ്രതീക്ഷ

ഫാർമ സ്റ്റോക്കിംഗ് കുറഞ്ഞതും ബയോടെക് ഫണ്ടിംഗ് കാലതാമസവും കമ്പനിയുടെ നച്ചാരം പ്ലാന്റിന്റെ താൽക്കാലിക ഷട്ട്ഡൗണും വളർച്ചയെ ബാധിച്ചതായി കമ്പനി അറിയിച്ചു. നിലവിലെ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, 2026 സാമ്പത്തിക വർഷത്തെ (FY26) വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 'ഫ്ലാറ്റിഷ്' ആയിരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു, ഇത് ഓഹരിയുടെ ഇടിവിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കി.

ഈ കടുത്ത തിരുത്തലുകൾക്കിടയിലും, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഓഹരിക്ക് 40 ശതമാനം വളർച്ചയുണ്ട്. എന്നാൽ നിലവിലെ വില, ഓഹരിയുടെ ഒരു വർഷത്തെ ഉയർന്ന നിലയിൽ നിന്ന് 54 ശതമാനം കുറവാണ്.

മാറ്റിവച്ച ഷിപ്പ്‌മെന്റുകൾ, പുതിയ വാണിജ്യ പദ്ധതികൾ, ഓഡിറ്റ് ക്ലിയറൻസുകൾ തുടങ്ങിയവ മൂലം ഒന്നാം അര്‍ധ വാര്‍ഷികത്തേക്കാള്‍ മികച്ച പ്രകടനാണ് രണ്ടാം പകുതിയില്‍ ഉണ്ടാകുകയെന്ന് കമ്പനി കരുതുന്നു. പുതിയ ഓര്‍ഡറുകള്‍, നിലവിലുള്ള ബിസിനസ് വേഗത, കോണ്‍ട്രാക്ട് സ്ഥാപനങ്ങളില്‍ നിന്നുളള റീസ്റ്റോക്കിംഗും റീലോഡുകളും തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ 2027 സാമ്പത്തിക വര്‍ഷം വലിയ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Cohance Lifesciences stock plunges 28%, causing ₹1,545 crore loss to mutual funds; company projects a future rebound.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com