ഡീസെന്‍ട്രലൈസ്ഡ് ആപ്പുകള്‍ ഒരു കുടക്കീഴില്‍, പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കോയിന്‍ DCX

ഡീസെന്‍ട്രലൈസ്ഡ് ആപ്പുകള്‍ക്കായി ആപ്പുകള്‍ക്കായി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ത് കോയിന്‍ ഡിസിഎക്‌സ് (CoinDCX). ഒക്ടോ (OKto) എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമിലൂടെ രാജ്യത്തെ വെബ്3 മേഖലയുടെ വ്യാപനം ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് (DeFi), എന്‍എഫ്ടി, സിന്തറ്റിക്‌സ്, ക്രോസ്-ചെയിന്‍ ബ്രിഡ്ജസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നല്‍കുന്ന ഡീസെന്‍ട്രലൈസ്ഡ് ആപ്പുകളെല്ലാം ഒക്ടോയില്‍ ലഭ്യമാകും.

ഇന്ത്യയില്‍ കോയിന്‍ ഡിസിഎക്‌സ് പ്രൊയുടെ ഭാഗമായും ആഗോള തലത്തില്‍ ഒക്ടോ എന്ന പേരില്‍ തന്നെയും ആവും പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുക. വാലറ്റ് സേവനവും 100ല്‍ അധികം ഡിസെന്‍ട്രലൈസ്ഡ് ആപ്പുകളും പ്ലാറ്റ്‌ഫോമില്‍ ലഭ്യമാവും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരിലേക്കും വെബ്3 സേവനങ്ങള്‍ എത്തിക്കുകയാണ് കോയിന്‍ ഡിസിഎക്‌സിന്റെ ലക്ഷ്യം. ക്രിപ്‌റ്റോ മേഖലയിലെ രാജ്യത്തെ ആദ്യ യുണീകോണായ കോയിന്‍DCXന് ഏകദേശം 13 ദശലക്ഷം പ്രതിമാസ ഉപഭോക്താക്കളാണ് ഉള്ളത്.

ഡിസെന്‍ട്രലൈസ്ഡ് ആപ്ലിക്കേഷനുകള്‍

ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി (Blockchain Technology) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെയാണ് DApps അല്ലെങ്കില്‍ ഡീസെന്‍ട്രലൈസ്ഡ് (വികേന്ദ്രീകൃത) ആപ്ലിക്കേഷനുകള്‍ എന്ന് പറയുന്നത്. ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന പുതു തലമുറ ഇന്റര്‍നെറ്റ് ആണ് വെബ്3 അഥവാ വെബ് 3.0. നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് വെബ്2 ആണ്. ഇവിടെ വിവരങ്ങള്‍ ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും വിവധ കമ്പനികളാണ്. എന്നാല്‍ വെബ്3 ഡീസെന്‍ട്രലൈസ്ഡ് ആയിരിക്കും. ഒരു കേന്ദ്രീകൃത സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായി വെബ്3യില്‍ വലിയൊരു നെറ്റ്‌വര്‍ക്ക് ആയിരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

Related Articles
Next Story
Videos
Share it