വിവാദം അനുഗഹമായി, കിറ്റെക്‌സ് നിക്ഷേപകര്‍ക്ക് നേട്ടം

ഓഹരി വിപണിയില്‍ ഇന്നും കിറ്റെക്‌സിന്റെ കുതിപ്പ്. കിറ്റെക്‌സും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ദിവസങ്ങളായി തുടരുന്ന വിവാദങ്ങള്‍ക്കിടെയാണ് നിക്ഷേപകര്‍ക്ക് അനുഗ്രഹമായി കിറ്റെക്‌സിന്റെ ഓഹരി വില കുത്തനെ ഉയരുന്നത്. ഇന്ന് (12.44 PM വരെ) 28.10 രൂപയാണ് ഉയര്‍ന്നത്. 20 ശതമാനത്തിന്റെ വര്‍ധന. കേരള സര്‍ക്കാരുമായുള്ള വിവാദങ്ങള്‍ക്കിടെ കിറ്റെക്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബ് തെലങ്കാന സന്ദര്‍ശിക്കുകയും അവിടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് സാബു എം ജേക്കബ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഓഹരി വിപണിയില്‍ കിറ്റെക്‌സ് കുതിക്കാന്‍ തുടങ്ങിയത്.

അഞ്ച് ദിവസത്തിനിടെ 48 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഓഹിവിപണിയിലുണ്ടായിട്ടുള്ളത്. ജൂലൈ ഒന്‍പതിന് ഒരു ഓഹരിക്ക് 117 രൂപായായിരുന്നെങ്കില്‍ ഇന്ന് (12.44 PM വരെ) 168.65 ല്‍ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 108 - 117 രൂപയില്‍ ചാഞ്ചാടിയിരുന്ന ഓഹരി വിലയാണ് വിവാദങ്ങള്‍ക്കിടെ 150 ഉം കടന്ന് 168 ലെത്തിയത്. നേരത്തെ 2015 ജൂണ്‍ മൂന്നിനാണ് കിറ്റെക്‌സ് അതിന്റെ ഏറ്റവും ഉയര്‍ന്ന ഓഹരി വിലയായ 749 ലെത്തിയിരുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it