സിയന്റ് ഡിഎല്‍എം ലിമിറ്റഡ് ഐപിഒയ്ക്ക്; കരട് രേഖ സമര്‍പ്പിച്ചു

ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സര്‍വീസ് (EMS) കമ്പനിയായ സിയന്റ് ഡിഎല്‍എം (Cyient DLM) ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (IPO) അനുമതി തേടി. ഇതിന്റെ കരടുരേഖ (DRHP) കമ്പനി സെബിയില്‍ സമര്‍പ്പിച്ചു. 740 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഐപിഒ വഴി സമാഹരിക്കുന്ന ഫണ്ട് മൂലധന ആവശ്യകതകള്‍, മൂലധന ചെലവ്, വായ്പകളുടെ തിരിച്ചടവ്, മുന്‍കൂര്‍ അടവ്, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കും. സിയന്റ് ഡിഎല്‍എമ്മിന് ഹൈദരാബാദ്, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി 229,061 ചതുരശ്ര അടി മാനുഫാക്ചറിങ് സംവിധാനമുണ്ട്. ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it