ജെംസ് എഡ്യൂക്കേഷന്‍ ഓഹരി വില്‍പ്പന വൈകുന്നു; 49,000 കോടി രൂപ മൂല്യം പ്രതീക്ഷ

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടുള്ള ലോകത്തെ ഏറ്റവും വലിയ സ്വകാര്യ വിദ്യാലങ്ങളില്‍ ഒന്നായ ജെംസ് എഡ്യൂക്കേഷന്‍ ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമം ഫലവത്തായില്ല. ഈ സ്ഥാപനത്തിന്റെ ഓഹരി വില്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഒരു വര്‍ഷത്തില്‍ അധികമായതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം

അബുദാബിയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായിട്ടാണ് ചര്‍ച്ചകള്‍ നടന്നത്. ജെംസ് എഡ്യൂക്കേഷന്‍ കമ്പനിക്ക് പ്രതീക്ഷിക്കുന്ന മൂല്യം 600 കോടി ഡോളറാണ് (49,000 കോടി രൂപ). പ്രമുഖ വ്യവസായിയും വര്‍ക്കി ഗ്രൂപ് സ്ഥാപകനായ സണ്ണി വര്‍ക്കിയാണ് 80 സ്‌കൂളുകള്‍ ഉള്ള ജെംസ് എഡ്യൂക്കേഷന്‍ ശൃംഖല സ്ഥാപിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജെംസ് അക്കാദമി എന്ന സ്‌കൂള്‍ ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസമാണ് ജെംസ് എഡ്യൂക്കേഷന്‍ നല്‍കുന്നത്.

മുന്നോട്ട് വന്നവര്‍ ഇവര്‍

വെല്‍ത്ത് ഫണ്ടായ എ.ഡി.ക്യൂ (ADQ) അബുദാബിയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് എന്നിവരാണ് ഓഹരി നിക്ഷേപത്തിന് തയ്യാറായി മുന്നോട്ട് വന്നത്. ഈ ഇടപാട് നടന്നില്ലെങ്കിലും തുടര്‍ന്നും അവരുമായി ചര്‍ച്ച നടക്കും. ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ള മറ്റുള്ളവരുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നേരിട്ട വെല്ലുവിളികള്‍

2019 ല്‍ പ്രഥമ ഓഹരി വില്‍പ്പന നടത്താന്‍ ശ്രമിച്ചെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂള്‍ ഫീസ് വര്‍ധനവ് മരവിപ്പിച്ചത് കൊണ്ട് അതിന് സാധിച്ചില്ല. തുടര്‍ന്ന് കോവിഡ് വ്യാപനം വില്‍പ്പന ശ്രമങ്ങള്‍ക്ക് തടസമായി. മധ്യ കിഴക്ക്, വടക്കേ ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ ജെംസ് എഡ്യൂക്കേഷന്‍ സ്‌കൂളുകള്‍ നടത്തുന്നുണ്ട്. ജെംസ് എഡ്യൂക്കേഷന്‍, അതില്‍ നിക്ഷേപകരയെ സി.വി.സി ക്യാപിറ്റല്‍ പാര്‍ട്‌നെര്‍സ് ഔദ്യോഗികമായി ഓഹരി വില്‍പ്പനയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Related Articles

Next Story

Videos

Share it