

ഡിവിഡന്റ് എന്നത് ഓഹരി ഉടമകളെ സംബന്ധിച്ച് കമ്പനിയിൽ നിന്നും ലഭിക്കുന്ന പാരിതോഷികങ്ങളാണ്. കൂടാതെ നിക്ഷേപകർക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളിലൊന്നുമാണിത്. ഫെബ്രുവരിയിലെ ആദ്യ വ്യാപാര ആഴ്ചയിൽ 50-ഓളം ലിസ്റ്റഡ് കമ്പനികളാണ് ഓഹരിയുടമകൾക്ക് ഡിവിഡന്റ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ നാല് കമ്പനികൾ പ്രതിയോഹരി 10 രൂപയിലേറെയാണ് ഡിവിഡന്റ് നൽകാൻ പോകുന്നത്. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ ചേർക്കുന്നത്.
ജില്ലറ്റ് ഇന്ത്യ
ഗ്രൂമിങ്, ഓറൽ കെയർ വിഭാഗത്തിൽ വമ്പൻ ബ്രാൻഡ് ഉത്പന്നങ്ങൾ പുറത്തിറക്കുന്ന പ്രമുഖ മൾട്ടിനാഷണൽ കമ്പനിയായ ജില്ലറ്റ് ഇന്ത്യയുടെ നിക്ഷേപകർക്ക് ഇടക്കാല ഡിവിഡന്റ് (Interim Dividend) ഇനത്തിൽ 120 രൂപയും സ്പെഷ്യൽ ഡിവിഡന്റ് ഇനത്തിൽ 60 രൂപയും ഉൾപ്പെടെ ഓഹരിയൊന്നിന് 180 രൂപ വീതമാണ് ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ എക്സ്-ഡിവിഡന്റ് തീയതിയും റെക്കോഡ് തീയതിയും 2026 ഫെബ്രുവരി 4 ആണ്.
ഓൾഡിജി ടെക് ലിമിറ്റഡ്
ബിപിഒ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് ഓൾഡിജി ടെക് ലിമിറ്റഡ്. ഇതിന്റെ ഓഹരിയൊന്നിന് 30 രൂപ വീതമാണ് ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ എക്സ്-ഡിവിഡന്റ് തീയതിയും റെക്കോഡ് തീയതിയും 2026 ഫെബ്രുവരി 4 ആണ്.
സ്റ്റൈറനിക്സ് പെർഫോമൻസ്
എൻജിനീയറിങ് തെർമോപ്ലാസ്റ്റിക്സ് ഉത്പന്നങ്ങളുടെ വ്യാപാരത്തിലും വിപണനത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് സ്റ്റൈറനിക്സ് പെർഫോമൻസ് മെറ്റീരിയൽസ് ലിമിറ്റഡ്. ഇതിന്റെ ഓഹരിയൊന്നിന് 23 രൂപ വീതമാണ് ഡിവിഡന്റ് നൽകുമെന്ന് അറിയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായുള്ള എക്സ്-ഡിവിഡന്റ് തീയതിയും റെക്കോഡ് തീയതിയുമായി 2026 ഫെബ്രുവരി 5 നിശ്ചയിച്ചു.
ആക്സെലിയ സൊലൂഷൻസ്
ഏവിയേഷൻ, ട്രാവൽ സെക്ടറിലേക്ക് ആവശ്യമായ ഐടി സേവനങ്ങൾ നൽകുന്ന സ്മോൾ ക്യാപ് കമ്പനിയാണ് ആക്സെലിയ സൊലൂഷൻസ് ലിമിറ്റഡ്. ഇതിന്റെ ഓഹരിയൊന്നിന് 45 രൂപ വീതം ഡിവിഡന്റ് കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ എക്സ്-ഡിവിഡന്റ് തീയതിയും റെക്കോഡ് തീയതിയും 2026 ഫെബ്രുവരി 6 ആണ്.
ഫെബ്രുവരിയിലെ ആദ്യ ആഴ്ചയിൽ നിക്ഷേപകർക്കായി പ്രതിയോഹരി 10 രൂപയിൽ താഴയുള്ള തുക ഡിവിഡന്റ് ഇനത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ഓഹരികളും അതിന്റെ ഡിവിഡന്റ് വിശദാംശം ബ്രാക്കറ്റിലുമായി ചേർക്കുന്നു.
എക്സ്-ഡിവിഡന്റ് തീയതി - 2026 ഫെബ്രുവരി 2
എൽ.ടി ഫുഡ്സ് (1 രൂപ), ബാൽകൃഷ്ണ ഇൻഡസ്ട്രീസ് (4 രൂപ), ഗോപാൽ സ്നാക്സ് (0.35 രൂപ), മെട്രോ ബ്രാൻഡ്സ് (3 രൂപ), സിയാറാം സിൽക് മിൽസ് (3 രൂപ), ഷെയർ ഇന്ത്യ സെക്യൂരിറ്റീസ് (0.40 രൂപ), ഭാരത് പെട്രോളിയം കോർപറേഷൻ (10 രൂപ).
എക്സ്-ഡിവിഡന്റ് തീയതി - 2026 ഫെബ്രുവരി 3
കൊച്ചിൻ ഷിപ്പ്‍യാർഡ് (3.50 രൂപ), ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് (7.15 രൂപ), വൈഭവ് ഗ്ലോബൽ (1.5 രൂപ), സിംഫണി (2 രൂപ), ജിപിടി ഇൻഫ്രാപ്രോജക്ട്സ് (0.75 രൂപ).
എക്സ്-ഡിവിഡന്റ് തീയതി - 2026 ഫെബ്രുവരി 4
കെപിഐടി ടെക്നോളജീസ് (2.25 രൂപ), ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (1.5 രൂപ), ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിങ് കമ്പനി (9 രൂപ), ഐടിസി (6.5 രൂപ), ഫ്ലെയർ റൈറ്റിങ് ഇൻഡസ്ട്രീസ് (0.50 രൂപ), അപ്കോടെക്സ് ഇൻഡസ്ട്രീസ് (2.50 രൂപ), കാർബോറണ്ടം യൂണിവേഴ്സൽ (1.50 രൂപ), കൊറോമാണ്ഡൽ ഇന്റർനാഷണൽ (9 രൂപ), ക്രിസാക് (8 രൂപ), മാസ് ഫിനാൻഷ്യൽ സർവീസസ് (1.25 രൂപ), ദോലത് അൽഗോടെക് (0.10 രൂപ).
എക്സ്-ഡിവിഡന്റ് തീയതി - 2026 ഫെബ്രുവരി 5
മോയിൽ (3.53 രൂപ), ഗെയിൽ (ഉടൻ പ്രഖ്യാപിക്കും), സൺ ഫാർമ (ഉടൻ പ്രഖ്യാപിക്കും).
എക്സ്-ഡിവിഡന്റ് തീയതി - 2026 ഫെബ്രുവരി 6
സിസ് ലിമിറ്റഡ് (7 രൂപ), എൻടിപിസി (2.75 രൂപ), മൻബ ഫിനാൻസ് (0.25 രൂപ), മണപ്പുറം ഫിനാൻസ് (0.50 രൂപ), ഹഡ്കോ (1.15 രൂപ), ആർഇസി (4.60 രൂപ), സ്റ്റീൽ കാസ്റ്റ് (0.45 രൂപ), ഇൻസെക്ടിസൈഡ്സ് (ഇന്ത്യ) ലിമിറ്റഡ് (2 രൂപ), ശാർദ ക്രോപ്കെം (6 രൂപ), നെസ്ലെ ഇന്ത്യ (7 രൂപ), കൺട്രോൾ പ്രിന്റ് (4 രൂപ), അക്മെ സോളാർ ഹോൾഡിങ്സ് (0.20 രൂപ), ക്വെസ് കോർപ് (5 രൂപ), ടിസിഐ എക്സ്പ്രസ് (ഉടൻ പ്രഖ്യാപിക്കും), ബി2ബി സോഫ്റ്റ്‍വെയർ ടെക്നോളജീസ് (ഉടൻ പ്രഖ്യാപിക്കും), ക്ലീൻ സയൻസ് & ടെക്നോളജി (ഉടൻ പ്രഖ്യാപിക്കും).
Disclaimer:
മേൽസൂചിപ്പിച്ച ഓഹരികളെ കുറിച്ചുള്ള വിവരം പഠനാവശ്യാർത്ഥം നൽകിയതാണ്. ഇതു നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine