1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India): 2023-24 സെപ്റ്റംബര്‍ പാദത്തില്‍ അറ്റ പലിശ വരുമാനം 12.27 ശതമാനവും അറ്റാദായം 8.03 ശതമാനവും വര്‍ധിച്ചു. മൊത്തം നല്‍കിയ വായ്പകള്‍ 12.39 ശതമാനവും (34,11,252 കോടി രൂപ) ഡിപ്പോസിറ്റ് 11.9 ശതമാനവും (46,89,218 രൂപ) വര്‍ധിച്ചു. കറണ്ട് അക്കൗണ്ട്, സ്ഥിര നിക്ഷേപങ്ങള്‍ വര്‍ധിച്ചതാണ് ഡിപ്പോസിറ്റ് വര്‍ധിക്കാനുള്ള പ്രധാന കാരണം. മൂലധന പര്യപ്തത 14.28%. വായ്പകളിൽ 12-14% വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഡിപ്പോസിറ്റ് ചെലവ് വര്‍ധിച്ചത് കൊണ്ട് അറ്റ പലിശ മാര്‍ജിന്‍ 0.12% കുറഞ്ഞു. കോര്‍പ്പറേറ്റ് വായ്പകള്‍ അനുവദിച്ചത് വിതരണം ചെയ്യാനുണ്ട്. 3.4 ലക്ഷം കോടി രൂപയാണ് നല്‍കാനുള്ളത്. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പയില്‍ 57% വര്‍ധനവ് ഉണ്ടായി. ഉപകമ്പനികളായ എസ്.ബി.ഐ ലൈഫ്, എസ്.ബി.ഐ കാര്‍ഡ്, എസ്.ബി.ഐ മ്യൂച്വല്‍ ഫണ്ട്, എസ്.ബി.ഐ ക്യാപിറ്റല്‍ എന്നിവ മുന്‍ വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ബാങ്കിന്റെ മൊത്തം നിക്ഷേപം 16 ലക്ഷം കോടി രൂപയാണ്. വായ്പ, നിക്ഷേപ അനുപാതം 64%. വായ്പകള്‍ ബാങ്ക് ജാഗ്രതയോടെയാണ് നല്‍കുന്നത്. പ്രവര്‍ത്തന ചെലവ് വര്‍ധിക്കാന്‍ കാരണം നവംബറില്‍ വേതന പരിഷ്‌കരണത്തിന് തുക നീക്കി വെച്ചതാണ്. വരും പാദങ്ങളില്‍ ബിസിനസ് വളര്‍ച്ച മെച്ചപ്പെടുമെന്ന് കരുതുന്നു.
ലക്ഷ്യ വില - 700 രൂപ
നിലവില്‍ വില - 578.70 രൂപ
Stock Recommendation by Motilal Oswal Financial Services.
2. ഭാരതി എയര്‍ടെല്‍ (Bharti Airtel Ltd): 16 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ആഗോള ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയാണ് ഭാരതി എയര്‍ ടെല്‍. മൊത്തം 54 കോടി ഉപയോക്താക്കളുണ്ട്.
ധനം ഓൺലൈനിൽ 2023 മാര്‍ച്ച് 10ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു (Stock Recommendation by Anand Rathi Share & Stock Brokers). അന്നത്തെ ലക്ഷ്യ വിലയായ 890 രൂപ ഭേദിച്ച് ഒക്ടോബര്‍ 12ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 961.35 രൂപയില്‍ എത്തിയ ശേഷം നേരിയ ഇടിവ് ഉണ്ടായി. സാങ്കേതികമായി എന്നും ശക്തമായ എയര്‍ടെല്‍ നവംബര്‍ ആദ്യം ഇന്ത്യയില്‍ ആദ്യമായി ആഗോള പരസ്പര ബന്ധത്തിനായി എയര്‍ടെല്‍ അഡ്വാൻറ്റേജ് എന്ന പ്ലാറ്റഫോം ആരംഭിച്ചു. നിരവധി നൂതന സേവനങ്ങള്‍ നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് എയര്‍ടെല്‍
അഡ്വാൻറ്റേജ്. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 7.3% വര്‍ധിച്ച് 3.70 ലക്ഷം കോടി രൂപയായി. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 190 രൂപയില്‍ നിന്ന് 230 രൂപയായി. 4 ജി/ 5 ജി വരിക്കാരുടെ അനുപാതം മൊത്തം വരിക്കാരുടെ 71.8 ശതമാനമായി ഉയര്‍ന്നു (നേരത്തെ 66.8 %). പ്രവര്‍ത്തന ചെലവ് 5.1% വര്‍ധിച്ചു. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള വരുമാനം 10.9% വര്‍ധിച്ച് 19,514 കോടി രൂപയായി. വരും പാദങ്ങളില്‍ ക്യാഷ് ഫ്ളോ മെച്ചപ്പെടാനും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലക്ഷ്യ വില - 1,042 രൂപ
നിലവില്‍ വില - 931.30 രൂപ
Stock Recommendation by Geojit Financial Services.
3. ലാര്‍സെന്‍ & ടൂബ്രോ (Larsen & Toubro Ltd): പ്രമുഖ എന്‍ജിനീയറിംഗ്, നിര്‍മാണ കമ്പനിയായ ലാര്‍സെന്‍ & ടൂബ്രോ വിവര സാങ്കേതിക മേഖലയിലും ധനകാര്യ സേവന മേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. 30 രാജ്യങ്ങളില്‍ സാന്നിധ്യം. 2023 സെപ്റ്റംബര്‍ 15ന്
ധനം ഓണ്‍ലൈനില്‍ ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം നല്‍കിയിരുന്നു (Stock Recommendation by Prabhudas Lilladher). അന്നത്തെ ലക്ഷ്യ വില 3,302 രൂപഭേദിച്ച് ഒക്ടോബര്‍ 5ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 3,114 രൂപയില്‍ എത്തി. സെപ്റ്റംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം 19.3% വര്‍ധിച്ച് 51,024 കോടി രൂപയായി. മികച്ച പദ്ധതി നിര്‍വഹണം, അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ വികസനം, മെച്ചപ്പെട്ട ഹൈ ടെക്ക് ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവ കാരണമാണ് വരുമാന വര്‍ധന ഉണ്ടായത്. 2023-24ല്‍ വരുമാനത്തില്‍ 12-15 ശതമാനത്തില്‍ അധികം വളര്‍ച്ച രേഖപ്പെടുത്തി. പുതിയ ഓര്‍ഡര്‍ ലഭിക്കുന്നതില്‍ 10-12% വളര്‍ച്ചയും. 31.25 ദശലക്ഷം ഓഹരികള്‍ 3,200 രൂപയ്ക്ക് കമ്പനി നിക്ഷേപകരില്‍ നിന്ന് തിരികെ വാങ്ങി. മൊത്തം വരുമാനത്തിന്റെ 43% അന്താരാഷ്ട്ര ബിസിനസില്‍ നിന്നാണ് ലഭിച്ചത് (21,898 കോടി രൂപ).
ലക്ഷ്യ വില - 3,348 രൂപ
നിലവില്‍ വില - 3,025 രൂപ.
Stock Recommendation by Geojit Financial Services.
4. ഇന്‍ഡിഗോ പെയിന്റ്സ് (Indigo Paints): പെയിന്റ് വ്യവസായ വളര്‍ച്ചയെക്കാള്‍ മികച്ചതായിരുന്നു 2023-24 സെപ്റ്റംബര്‍ പാദത്തിലെ ഇൻഡിഗോയുടെ വരുമാന വളര്‍ച്ച. 2023 മാര്‍ച്ച് 13ന് ഈ ഓഹരി
വാങ്ങാനുള്ള നിര്‍ദേശം
ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Sharekhan by BNP Paribas). അന്നത്തെ ലക്ഷ്യ വിലയായ 1,400 രൂപ ഭേദിക്കുകയും ആഗസ്റ്റ് 8ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 1,700 രൂപയില്‍ എത്തുകയും ചെയ്തു . എം.എസ് ധോണി, മോഹന്‍ലാല്‍ എന്നിവരെ ഉള്‍പ്പെടുത്തി കേരളത്തില്‍ പരസ്യ പ്രചരണം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 11.5% വര്‍ധിച്ചു (271 കോടി രൂപ), ലാഭം 26 ശതമാനവും (26.1 കോടി രൂപ). 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 19% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴ്‌നാട്ടില്‍ വെള്ളത്തില്‍ അധിഷ്ഠിതമായ പെയിന്റുകളുടെ നിര്‍മാണം സെപ്റ്റംബറില്‍ ആരംഭിച്ചിട്ടുണ്ട്. മൊത്തം മാര്‍ജിന്‍ 4% വര്‍ധിച്ച് 45.72 ശതമാനമായി. സിമന്റ്, പൂട്ടി എന്നിവയുടെ വില്‍പ്പന 50.6% വര്‍ധിച്ചു. വ്യവസായ വളര്‍ച്ചയേക്കാള്‍ 3-4 ഇരട്ടി വളര്‍ച്ച വില്‍പ്പനയില്‍ നേടാന്‍ സാധിച്ചു. വരും പാദങ്ങളില്‍ പ്രവര്‍ത്തന ലാഭ മാര്‍ജിനും മൊത്ത മാര്‍ജിനും മെച്ചപ്പെടുമെന്ന് കരുതുന്നു.
ലക്ഷ്യ വില - 1,850 രൂപ
നിലവില്‍ വില- 1,469.85 രൂപ
Stock Recommendation by Sharekhan by BNP Paribas.
5. ശ്രീ സിമന്റ് (Shree Cement Ltd): സിമന്റ്, കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ എന്നിവ നിര്‍മിക്കുന്ന പ്രമുഖ സ്ഥാപനമാണ് 1979ല്‍ ആരംഭിച്ച ശ്രീ സിമന്റ്. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 21.3% വര്‍ധിച്ചു. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനം 66.3% വര്‍ധിച്ചു (870.1 കോടി രൂപ). ഉത്പാദനം 10% വര്‍ധിച്ച് 82 ലക്ഷം ടണ്‍ ആയി. കാലവര്‍ഷംവും പുതിയ ഉത്പാദന ശേഷി സ്ഥാപിച്ചതും മൂലം ശേഷി വിനിയോഗം ശരാശരി 76 ശതമാനം കൈവരിക്കാനെ സാധിച്ചുള്ളു. ഇത് 2024-25ല്‍ മെച്ചപ്പെടും. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് കൊണ്ട് പ്രവര്‍ത്തന ചെലവ് 3.7% വര്‍ധിച്ചു. 2023-24 , 2024-25 കാലയളവില്‍ 3,500 കോടി രൂപ വീതം മൂലധന ചെലവ് കണക്കാക്കുന്നു. സിമന്റ് പൊടിക്കുന്ന ശേഷി വര്‍ധിപ്പിക്കാനാണ് പണം വിനിയോഗിക്കുന്നത്. 2028 അവസാനത്തോടെ മൊത്തം വാര്‍ഷിക ഉത്പാദന ശേഷി 80 ദശലക്ഷം ടണ്ണായി ഉയരും (നിലവില്‍ 46.9 ദശലക്ഷം ടണ്‍). സിമന്റ് വില്‍പ്പനയില്‍ ടണ്ണിന് 5,591 രൂപ ലഭിക്കുന്നുണ്ട് (10.3% വര്‍ധന).
ലക്ഷ്യ വില - 30,416 രൂപ
നിലവില്‍ വില - 25,949 രൂപ
Stock Recommendation by Nirmal Bang Research.
6. സൈഡസ് വെല്‍നെസ് (Zydus Wellness): ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സൈഡസ് വെല്‍നെസ്. വരുമാനം 2% വര്‍ധിച്ച് 440 കോടി രൂപയായി. വേഗത്തില്‍ ഊര്‍ജം നല്‍കുന്ന ഗ്ലൂക്കോണ്‍ ഡിക്ക് വിപണിയില്‍ 60% വിഹിതം നിലനിര്‍ത്താന്‍ സാധിച്ചു. ഷുഗര്‍ ഫ്രീ യുടെ വിപണി കൂടുതല്‍ ശക്തമാക്കാന്‍ സാധിച്ചു. വില വര്‍ധനയിലൂടെ മൊത്തം മാര്‍ജിന്‍ 1.86% വര്‍ധിച്ചു. കൂടാതെ പാല്‍, സ്റ്റീവിയ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞത് മാര്‍ജിന്‍ മെച്ചപ്പെടാന്‍ സഹായിച്ചു. 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 10%, അറ്റാദായത്തില്‍ 22% എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നു.
ലക്ഷ്യ വില - 1,800 രൂപ
നിലവില്‍ വില - 1,529 രൂപ
Stock Recommendation by ICICI Securities.
7. ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (Gujarat State Petronet Ltd): ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഗ്യാസ് ട്രാന്‍സ്മിഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയാണിത്. 2022 ഡിസംബര്‍ 14ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം
ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by Nirmal Bang Research). ലക്ഷ്യ വിലയായ 432 രൂപ കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും 52 ആഴ്ചത്തെ ഉയര്‍ന്ന വിലയായ 310 രൂപ വരെ ഉയര്‍ന്നു (ജൂണ്‍ 16ന്). 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 22 ശതമാനവും വിറ്റ വാതകത്തിന്റ അളവ് 23 ശതമാനവും വര്‍ധിച്ചു. ശരാശരി വാതക വില കുറഞ്ഞത്, കംപ്രസ്ഡ് വാതക വിതരണ ഡിമാന്‍ഡ് വര്‍ധിക്കുന്നത് എന്നിവ മൂലം 2023-24ല്‍ വില്‍പ്പന വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വില്‍പ്പനയില്‍ 13% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലക്ഷ്യ വില - 345 രൂപ
നിലവില്‍ വില - 270.25 രൂപ
Stock Recommendation by ICICI Securities.
8. ജെ.കെ ലക്ഷ്മി സിമന്റ് (J K Lakshmi Cement Ltd): 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 11.5% വര്‍ധിച്ച് 1,453 കോടി രൂപയായി. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം
ധനം ഓണ്‍ലൈനില്‍ 2023 മെയ് 27ന് നല്‍കിയിരുന്നു (Stock Recommendation by Sharekhan by BNP Paribas). അന്നത്തെ ലക്ഷ്യ വില 850 രൂപ കൈവരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും 100 രൂപയുടെ വര്‍ധന ഉണ്ടായി. അടുത്ത 2-3 വര്‍ഷം കമ്പനിയുടെ വരുമാന വളര്‍ച്ച മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നികുതിയ്ക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ആദായം ടണ്ണിന് ശരാശരി 705 രൂപയായി ഉയര്‍ന്നു (17 % വളര്‍ച്ച). ഇത് ഒന്നര വര്‍ഷത്തില്‍ 1,000 രൂപയായി വര്‍ധിക്കും. പ്രവര്‍ത്തന ചെലവില്‍ വര്‍ധന ഇല്ല.
ലക്ഷ്യ വില - 950 രൂപ
നിലവില്‍ വില - 780.25 രൂപ
Stock Recommendation by BNP Paribas.
9. ഗ്രൈന്‍ഡ് വെല്‍ നോര്‍ട്ടണ്‍ Grindwell Norton): ഗ്രൈന്‍ഡിംഗ് ചക്രങ്ങളുടെ നിര്‍മാണത്തോടെ 1940കളില്‍ ആരംഭിച്ച ഗ്രൈന്‍ഡ് വെല്‍ നോര്‍ട്ടണ്‍ നിലവില്‍ ഉരയ്ക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ (abrasives), സിലിക്കോണ്‍ കാര്‍ബൈഡ് എന്നിവ കയറ്റുമതി ചെയ്യുന്ന പ്രമുഖ കമ്പനിയായി. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 5.2% വര്‍ധിച്ചു. മൊത്തം മാര്‍ജിന്‍ 1.75% വര്‍ധിച്ച് 55.2 ശതമാനമായി. ഉയര്‍ന്ന ഗുണമേന്മയുള്ള പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, കോട്ടഡ് അബ്രാസീവ്‌സ്, എന്‍ജീനിയേര്‍ഡ് സെറാമിക്‌സ്, ഉയര്‍ന്ന ഗുണമേന്മ ഉള്ള പ്ലാസ്റ്റിക്‌സ് എന്നിവയുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുകയാണ്. ശക്തമായ ബാലന്‍സ് ഷീറ്റ്, പ്രവര്‍ത്തന ക്യാഷ് ഫ്‌ളോ, ആദായ അനുപാതങ്ങള്‍ കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കും.
ലക്ഷ്യ വില - 2,604 രൂപ
നിലവില്‍ വില - 2,098 രൂപ
Stock Recommendation by Prabhudas Lilladher.
10. കോഫോര്‍ജ് (Coforge Ltd ): ഐ.ടി ഓഹരികളില്‍ പൊതുവെ പ്രതീക്ഷ മങ്ങിയ സാഹചര്യത്തില്‍ ചില ഓഹരി വിദഗ്ദ്ധര്‍ വില്‍ക്കാന്‍ നിര്‍ദേശിച്ചതാണ് കോഫോര്‍ജ്. ധനം ഓണ്‍ലൈനില്‍ 2023 ജൂണ്‍ 20ന് ഈ ഓഹരി വില്‍ക്കാനുള്ള നിര്‍ദേശം നല്‍കിയിരുന്നു (Stock Recommendation by Nirmal Bang Research). ലക്ഷ്യ വില 3,281 രൂപ. എന്നാല്‍ പ്രവചനത്തിന് വിപരീതമായി ഓഹരിയില്‍ മുന്നേറ്റമാണ് ഉണ്ടായത്.
ഐ.ടി രംഗത്തെ അതിവേഗം വളരുന്ന കമ്പനിയാകാനാണ് ലക്ഷ്യം. റിസ്‌ക്, കോംപ്ലെയ്ന്‍സ്, കാര്‍ഡ്, പേമെന്റ് വിഭാഗത്തില്‍ മറ്റ് കമ്പനികള്‍ക്ക് ശക്തമായ വെല്ലുവിളിയാണ് കോഫോര്‍ജ് ഉയര്‍ത്തുന്നത്. 2022-23 മുതല്‍ 2025-26 കാലയളവില്‍ പ്രതി ഓഹരി വരുമാനം 24% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലക്ഷ്യ വില - 5,920 രൂപ
നിലവില്‍ - 5,126 രൂപ
Stock Recommendation by J M ഫിനാൻഷ്യൽ
(Equity investing is subject to market risk. Always do your own research or consult a financial expert before investing)