വരുമാനം 24.7 ശതമാനം ഉയര്‍ത്തി ഡി-മാര്‍ട്ട്
നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് ഡി-മാര്‍ട്ട് ഉടമകളായ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് (Avenue Supermarts Ltd). ഒക്ടോബര്‍- ഡിസംബറില്‍ കാലയളവില്‍ 11,304.58 കോടി രൂപയാണ് ഡിമാര്‍ട്ടിന്റെ പ്രവര്‍ത്തന വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 24.7 ശതമാനം ആണ് ഉയര്‍ന്നത്.
കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 9,065.02 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 2022-23ലെ രണ്ടാം പാദത്തില്‍ വരുമാനം 36 ശതമാനം വളര്‍ച്ചയോടെ 10,384.7 കോടി രൂപയായിരുന്നു. മുന്‍പാദത്തെ അപേക്ഷിച്ച് ഇത്തവണത്തെ വളര്‍ച്ച 6.3 ശതമാനം ആണ്. വരുമാന വളര്‍ച്ച കുറഞ്ഞത് ഇന്നലെ ഓഹരി വിപണികളില്‍ ഡി-മാര്‍ട്ടിന് തിരിച്ചടി ആയിരുന്നു.
നിലവില്‍ 0.53 ശതമാനം ഇടിവോടെ 3,906.50 രൂപയിലാണ് ഡിമാര്‍ട്ട് ഓഹരികളുടെ വ്യാപാരം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരികള്‍ 5 ശതമാനത്തിലധികം ആണ് ഇടിഞ്ഞത്. ഡിസംബര്‍ 31ലെ കണക്കുകള്‍ പ്രകാരം 306 സ്റ്റോറുകളാണ് ഡിമാര്‍ട്ടിനുള്ളത്.