ട്രംപ്-സെലെൻസ്‌കി കൂടിക്കാഴ്ച ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിക്കുന്നതെങ്ങനെ? നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

നിക്ഷേപകര്‍ ശുഭാപ്തി വിശ്വാസത്തോടെ കൂടുതല്‍ റിസ്ക് എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നത് ഇന്ത്യൻ വിപണിക്ക് കൂടുതൽ ഗുണകരമാകും
stock market tips for beginners
stock market tipsPhoto : Canva
Published on

ദീര്‍ഘകാലമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ സാധ്യമായ വഴികളെക്കുറിച്ചായിരുന്നു ഓവല്‍ ഓഫീസില്‍ പ്രസിഡന്റ് ഡൊണൾഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച. ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികൾക്ക് പുതിയ സൂചനകൾ നൽകുന്നതാണ് ഇരുവരും തമ്മിലുളള ചര്‍ച്ച. റഷ്യയില്‍ നിന്ന് യുക്രെയ്ന് സുരക്ഷ ഉറപ്പാക്കുന്നതിനെ പിന്തുണക്കുമെന്ന സൂചന ട്രംപ് നല്‍കി. അതേസമയം യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കില്ലെന്നും ട്രംപ് പറഞ്ഞു. റഷ്യയെ പ്രീണിപ്പിക്കാനുള്ള വിട്ടുവീഴ്ചയായി ഈ നീക്കം കണക്കാക്കപ്പെടുന്നു.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അയഞ്ഞാല്‍ അസംസ്‌കൃത എണ്ണ, ഗോതമ്പ് തുടങ്ങി വിവിധ സാധനങ്ങളുടെ വിലയിലെ ചാഞ്ചാട്ടം കുറയും. യുദ്ധം ആരംഭിച്ചതിനുശേഷം ഇവയുടെ വില കുതിച്ചുയർന്നിരുന്നു. പണപ്പെരുപ്പം കുറയാനും രൂപയുടെ മൂല്യം മെച്ചപ്പെടാനുമുളള വാതില്‍ കൂടിയാണ് തുറക്കുന്നത്. ഓഹരി വിപണിയിലും ആത്മവിശ്വാസം പ്രതിഫലിക്കും.

സെലെൻസ്‌കിയും പുടിനും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറായാല്‍ ഇന്ത്യൻ ഓഹരി വിപണി ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ കൂടുതല്‍ ശക്തമായ വാങ്ങല്‍ നടക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ട്രംപിന്റെ മധ്യസ്ഥതയിൽ സെലെൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഉൾപ്പെടെയുളള അടുത്ത ഘട്ടങ്ങൾ നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുക. ഈ മുന്നേറ്റം ആഗോളതലത്തിൽ റിസ്‌ക്-ഓൺ റാലിക്ക് ആക്കം കൂട്ടും. നിക്ഷേപകര്‍ ശുഭാപ്തി വിശ്വാസത്തോടെ കൂടുതല്‍ റിസ്ക് എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നത് ഇന്ത്യൻ വിപണിക്ക് കൂടുതൽ ഗുണകരമാകും.

Trump-Zelensky talks on Russia-Ukraine war could stabilize commodities and boost Indian stock market outlook.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com