മാമ്പഴത്തിനും ഇ.എം.ഐ! ഇപ്പോള്‍ തിന്നാം, കാശ് പിന്നെ

ടിവിയും ഫ്രിഡ്ജും ഫോണുമെല്ലാം ഇ.എം.ഐയില്‍ വാങ്ങാം, പിന്നെന്താ മാമ്പഴവും വാങ്ങിയാല്‍..? ചോദ്യം മാമ്പഴ വ്യാപാരികളുടേതാണ്!

'മാമ്പഴത്തിന്റെ രാജാവ്' എന്ന് വിളിപ്പേരുള്ള 'അല്‍ഫോണ്‍സോ'യുടെ ഈറ്റില്ലമായ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ വ്യാപാരികളാണ് മാമ്പഴവിപണിയിലും പ്രതിമാസ തവണപദ്ധതി (ഇ.എം.ഐ) അവതരിപ്പിച്ചത്.
മിനിമം 5,000 രൂപ
കുറഞ്ഞത് 5,000 രൂപയ്‌ക്കെങ്കിലും മാമ്പഴം വാങ്ങുന്നവര്‍ക്കാണ് ഇ.എം.ഐ ഓഫര്‍. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് വാങ്ങാനാവുക. പണം മൂന്ന്, ആറ് അല്ലെങ്കില്‍ 12 മാസത്തവണകളായി തിരിച്ചടയ്ക്കാം. ചില്ലറവിപണിയില്‍ 800-1200 രൂപ നിരക്കില്‍ വിലയുള്ളതാണ് ഈ മാമ്പഴങ്ങള്‍. പദ്ധതി അവതരിപ്പിച്ച് ഏതാനും ദിവസത്തിനകം തന്നെ നാല് പേര്‍ ഇ.എം.ഐ പ്രകാരം മാമ്പഴം വാങ്ങിയെന്ന് രത്‌നഗിരിയിലെ വ്യാപാരിയായ ഗുരുകൃപ ട്രേഡേഴ്‌സ് ആന്‍ഡ് ഫ്രൂട്ട് പ്രോഡക്ട്‌സിന്റെ മേധാവി ഗൗരവ് സാനാസ് പറഞ്ഞു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it