ഈ ആഴ്ച ഐപിഒ പൂരം! 11 കമ്പനികൾ വിപണിയിലേക്ക്, ലക്ഷ്യം 900 കോടി രൂപയുടെ സമാഹരണം

രണ്ട് മെയിൻബോർഡ് ഐപിഒകളും 9 എസ്.എം.ഇ ഐപിഒകളുമാണ് ഉളളത്
SME IPO
Image by Canva
Published on

തിരക്കേറിയ വാരമായിരിക്കും ഈ ആഴ്ച പ്രാഥമിക ഓഹരി വിപണി. ആകെ 11 പുതിയ കമ്പനികൾ തങ്ങളുടെ ആദ്യ പൊതു ഓഹരി വിൽപ്പനയുമായി (IPO) വിപണിയിലെത്തും. ഈ ഐപിഒകളിലൂടെ ആകെ 900 കോടി രൂപയിലധികം സമാഹരിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഇതിൽ രണ്ട് മെയിൻബോർഡ് ഐപിഒകളും 9 എസ്.എം.ഇ (SME) ഐപിഒകളും ഉൾപ്പെടുന്നു.

കമ്പനികള്‍

മെയിൻബോർഡ് ഐപിഒകൾ: രണ്ട് പ്രമുഖ കമ്പനികളാണ് മെയിൻബോർഡ് വിഭാഗത്തിൽ നിന്ന് 609.5 കോടി രൂപ സമാഹരിക്കുന്നത്.

ആസ്ത സ്പിന്റക്സ് (Aastha Spintex): കോട്ടൺ നൂൽ നിർമ്മാതാക്കളായ ഈ കമ്പനിയുടെ ഐപിഒ ജൂൺ 29 ന് ആരംഭിച്ച് ജൂലൈ 1-ന് അവസാനിക്കും. 170 കോടി രൂപയാണ് ഇതിലൂടെ സമാഹരിക്കുന്നത്. ഓഹരിക്ക് 125-136 രൂപ എന്നതാണ് പ്രൈസ് ബാൻഡ്.

നാക് പാക്കേജിംഗ് (Knack Packaging): 439.5 കോടി രൂപയുടെ ഈ ഐപിഒ ജൂലൈ 1 മുതൽ 3 വരെയാണ്. ഓഹരിക്ക് 161-170 രൂപ വിലവരും.

എസ്.എം.ഇ (SME) വിഭാഗം: ഈ വിഭാഗത്തിലെ 9 കമ്പനികൾ ചേർന്ന് 300 കോടിയിലധികം രൂപ വിപണിയിൽ നിന്ന് കണ്ടെത്തും.

ജൂൺ 29: ട്വിങ്കിൾ പേപ്പേഴ്സ് (Twinkle Papers, Rs 27.5 cr, ഓഹരിക്ക് 64-69 രൂപ വില), അഡോൺ അഗ്രോ കമ്മോഡിറ്റീസ് (Adon Agro Commodities, Rs 44 cr, ഓഹരിയൊന്നിന് 66-70 രൂപ വില) എന്നിവരുടെ ഐപിഒകൾ ആരംഭിക്കും.

ജൂൺ 30: ഒരേ ദിവസം ആറ് എസ്.എം.ഇ ഐപിഒകളാണ് നിക്ഷേപകർക്കായി തുറക്കുന്നത്. തേജ എഞ്ചിനീയറിംഗ് ഇൻഡസ്ട്രീസ് (Teja Engineering Industries, ഓഹരിക്ക് 220 രൂപ നിരക്ക്), ക്രാറ്റിക്കൽ ടെക് ( Kratikal Tech, ഓഹരിക്ക് 128-135 രൂപ വില), അഥർവ പോളിപ്ലാസ്റ്റ് ( Atharva Polyplast, ഓഹരിയൊന്നിന് 55-60 രൂപ), സീമാക്സ് റിസോഴ്സസ് ( Seemax Resources, ഓഹരിക്ക് 134-141 രൂപ), സമ്പർക്ക് ഇന്ത്യ ലോജിസ്റ്റിക്സ് ( Sampark India Logistics, ഓഹരിക്ക് 80-84 രൂപ), വിനീത് മൊബൈൽ (Vinit Mobile, ഓഹരിക്ക് 150-158 രൂപ) എന്നിവയാണവ.

ജൂലൈ 3: ഐസി ഇലക്ട്രിക്കൽസ് (IC Electricals, ഓഹരിയൊന്നിന് 94-99 രൂപ) കമ്പനിയുടെ ഐപിഒ ആരംഭിക്കും.

ലിസ്റ്റിംഗുകൾ: പുതിയ ഐപിഒകൾക്ക് പുറമെ 10 കമ്പനികളാണ് ഈ ആഴ്ച ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. ജൂൺ 29 ന് ടർട്ടിൽമിന്റ് ഫിൻടെക് സൊല്യൂഷൻസ് മെയിൻബോർഡിൽ അരങ്ങേറ്റം കുറിച്ചു. വാട്ടർവേസ് ലെയ്ഷർ ടൂറിസം, അദ്വിത് ജുവൽസ് (ജൂലൈ 1), സി.എസ്.എം ടെക്നോളജീസ് (ജൂലൈ 2) എന്നിവരും വ്യാപാരത്തിനായി വിപണിയിലെത്തും. കൂടാതെ, അനുഭവ് പ്ലാസ്റ്റ്, ജിവിയൽ ഇൻഡസ്ട്രീസ് തുടങ്ങിയ ആറ് എസ്.എം.ഇ കമ്പനികളും ഈ ആഴ്ച ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com