

രാജ്യത്തെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ജനുവരിയില്‍ കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപത്തിന് സാക്ഷ്യം വഹിച്ചു. ജനുവരിയിലെ മാത്രം നിക്ഷേപം 21,921 കോടി രൂപയാണ്. പ്രതിമാസ അടിസ്ഥാനത്തില്‍ 10 % വര്‍ദ്ധിച്ചു.
എസ്ഐപി നല്ല വളര്‍ച്ച കൈവരിച്ചതായും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യ - ആംഫി- പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. പ്രതിമാസ മ്യൂച്വല്‍ ഫണ്ടുകള്‍ ജനുവരിയില്‍ എസ്ഐപി വഴി 8,531.90 കോടി രൂപ സമാഹരിച്ചു.'ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളും എസ്ഐപികളും പുരോഗമനപരമായ വഴിയിലാണ് ' ആംഫി ചീഫ് എക്‌സിക്യൂട്ടീവ് എന്‍എസ് വെങ്കിടേഷ് പറഞ്ഞു.
ഡിവിഡന്റ് യീല്‍ഡ് ഫണ്ടും വാല്യു ഫണ്ടും ഒഴികെയുള്ള എല്ലാ ഇക്വിറ്റി വിഭാഗങ്ങളും കഴിഞ്ഞ മാസത്തില്‍ നല്ല വരവ് നേടി. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ 5 മാസത്തെ ഉയര്‍ന്ന നെറ്റ് വരവാണ് രേഖപ്പെടുത്തിയത്-7,877 കോടി രൂപ. എസ്ഐപി ഫോളിയോകള്‍ ആദ്യമായി മൂന്ന് കോടി രൂപയുടെ ഫോളിയോകള്‍ മറികടന്നു. 3.35 ലക്ഷം കോടി രൂപയായി എസ്ഐപി എയുഎം. വര്‍ദ്ധന 7,846 കോടി രൂപ. 12.07 ലക്ഷം രൂപയുടെ പുതിയ എസ്ഐപികള്‍ രജിസ്റ്റര്‍ ചെയ്തു. 5.95 ലക്ഷം എസ്ഐപികള്‍ നിര്‍ത്തലാക്കുകയോ പക്വത പ്രാപിക്കുകയോ ചെയ്തു.
മൊത്തം എയുഎം ആസ്തി 27.85 ലക്ഷം കോടി രൂപയാണ്. ഇതിന്മേലുള്ള പ്രതിമാസ വര്‍ദ്ധന 5%.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine