ഫിനോ പേയ്‌മെന്റ് ഐപിഒ ഇന്ന് തുടങ്ങി; പ്രതികരണമറിയാം

ഫിന്‍ടെക് കമ്പനിയായ ഫിനോ പേയ്മെന്റ്സ് ബാങ്കിന്റെ ഐപിഒ തുറന്ന ദിവസമായ ഇന്ന് രാവിലെ തന്നെ 13 ശതമാനം സബ്സ്‌ക്രൈബുചെയ്തു. ഇതുവരെ ബിഡ്ഡിംഗിന്റെ ആദ്യ പ്രതികരണങ്ങള്‍ മികച്ചതെന്ന് ഓഹരിവിപണിയിലെ സൂചനകള്‍. ഒക്ടോബര്‍ 29 ന് നിക്ഷേപകര്‍ 1.14 കോടി ഇക്വിറ്റി ഷെയറുകളുടെ ഐപിഒ വലുപ്പത്തിനെതിരെ 14.52 ഇക്വിറ്റി ഷെയറുകള്‍ക്കായി ഇതുവരെ ബിഡ്ഡുകള്‍ സമര്‍പ്പിച്ചു.

ഒക്ടോബര്‍ 28 ന് ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കമ്പനി 538.78 കോടി രൂപ നേടിയതിന് ശേഷം, പൊതുജനങ്ങള്‍ക്കുള്ള മൊത്തം ഓഫര്‍ വലുപ്പം 2.09 കോടി ഓഹരികളില്‍ നിന്ന് 1.14 കോടി ഇക്വിറ്റി ഷെയറുകളായി കമ്പനി കുറച്ചിരുന്നു.
റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കായി കരുതിവച്ച ഭാഗത്തിന്റെ 70 ശതമാനം ഓഹരികള്‍ വാങ്ങി. കൂടാതെ ജീവനക്കാര്‍ റിസര്‍വ് ചെയ്ത ഭാഗത്തിന് എതിരായി 300 ഇക്വിറ്റി ഷെയറുകള്‍ക്കായുള്ള ബിഡ്ഡുകളെത്തുകയും ചെയ്തു.
ഓഹരി ഒന്നിന് 560-577 രൂപയാണ് വിലയ്ക്കാണ് ബിഡ്ഡുകള്‍ വില്‍പ്പന നടക്കുന്നത്. ഇന്ന് പൂര്‍ണമായും റീറ്റെയ്ല്‍ സബ്‌സ്‌ക്രിപ്ഷന്‍ നടന്നേക്കുമെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടുകള്‍. ഓഹരി വല്‍പ്പന നവംബര്‍ രണ്ടിന് അവസാനിക്കും. നവംബര്‍ 12ന് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനാണ് പദ്ധതി.
ഭാരത് പെട്രോളിയം, ദി ബ്ലാക്ക്സ്റ്റോണ്‍ ഗ്രൂപ്പ്, ഇന്റല്‍, എല്‍ഐസി, ഐഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവര്‍ക്ക് നിക്ഷേപമുള്ള കമ്പനിയാണ് ഫിനോ പേയ്‌മെന്റ്‌സ്. പുതിയ ഓഹരികളില്‍ നിന്ന് ലഭിക്കുന്ന നിക്ഷേപം ടയര്‍ 1 മൂലധന ആവശ്യങ്ങള്‍ നിറവേറ്റാനാകും സ്ഥാപനം ഉപയോഗിക്കുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it