

ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രാഥമിക ഓഹരി വില്പനകളുടെ (ഐപിഒ) പൊടിപൂരമാണ്. ഈ വര്‍ഷം ജൂണിനുശേഷം 100ലേറെ ഐപിഒകളാണ് വിപണിയിലേക്ക് എത്തിയത്. നിക്ഷേപകരുടെ ഐപിഒകളിലെ കൂടിയ താല്പര്യം വിപണിക്ക് അനുകൂല ഘടകമാണ്. അടുത്തയാഴ്ച എത്തുന്നത് അഞ്ച് ഐപിഒകളാണ്.
ഡിസംബര്‍ 22ന് എത്തുന്ന ഗുജറാത്ത് കിഡ്‌നി ആന്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐപിഒയാണ് ലിസ്റ്റിലെ ആദ്യത്തേത്. ശ്യംധാനി ഇന്‍ഡസ്ട്രീസ് (Shyam Dhani Industrise), ദച്ചേപ്പള്ളി പബ്ലിഷേഴ്‌സ് (Dachepalli Publishers), ഇപിഡബ്ല്യു ഇന്ത്യ (EPW India), അഡ്മാക് സിസ്റ്റംസ് (Admach Systems) എന്നിവയാണ് വരുംദിവസങ്ങളിലെത്തുന്ന ഐപിഒകള്‍. ഇതില്‍ നാലെണ്ണം എസ്എംഇ സെക്ടറിലുള്ള കമ്പനികളാണ്.
ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റല്‍ ശൃംഖലയാണ് ഗുജറാത്ത് കിഡ്‌നി ആന്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി. ഏഴ് ആശുപത്രികളാണ് കമ്പനിക്ക് നിലവിലുള്ളത്. 250.80 കോടി രൂപയുടേതാണ് ഇഷ്യു സൈസ്. പൂര്‍ണമായും പുതിയ ഓഹരികളാണ് ഐപിഒയില്‍ വയ്ക്കുന്നത്. 2.20 കോടി ഓഹരികള്‍ വരുമിത്.
ഡിസംബര്‍ 22ന് ആരംഭിച്ച് 24ന് അവസാനിക്കും. ഡിസംബര്‍ 30ന് ലിസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്. പ്രൈസ് ബാന്‍ഡ് 108-114 രൂപയ്ക്കിടയിലാണ്. 128 ഓഹരികളുടെ ലോട്ടായിട്ടായിരിക്കണം അപേക്ഷിക്കേണ്ടത്. ഏകദേശം 14,592 രൂപ വരുമിത്.
ഡിസംബര്‍ 22 ആരംഭിച്ച് 24ന് അവസാനിക്കുന്നതാണ് ഈ കമ്പനിയുടെ ഐപിഒ. ഓഹരി വില്പനയിലൂടെ 38 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രൈസ് റേഞ്ച് 65-70 രൂപയ്ക്ക് ഇടയിലാകും.
2010ല്‍ രാജസ്ഥാനിലെ ജയ്പൂര്‍ ആസ്ഥാനമായി സ്ഥാപിതമായ കമ്പനിയാണിത്. ശ്യാം എന്ന ബ്രാന്‍ഡില്‍ സ്‌പൈസസ് മസാലകള്‍ മറ്റ് ഉത്പന്നങ്ങള്‍ എന്നിവയാണ് കമ്പനി പുറത്തിറക്കുന്നത്. വിപണി വിപുലീകരണം ലക്ഷ്യമിട്ടാണ് കമ്പനി ഐപിഒയ്ക്ക് എത്തുന്നത്.
ഹൈദരാബാദ് ആസ്ഥാനമായി 1998ല്‍ സ്ഥാപിതമായ കമ്പനി വിദ്യാഭ്യാസരംഗത്തെ പ്രധാന പബ്ലിഷിംഗ് കമ്പനിയാണ്. ഒന്‍പതിലേറെ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്. 39 കോടി രൂപ ഓഹരിവില്പനയിലൂടെ സമാഹരിക്കും. പ്രൈസ് റേഞ്ച് 100-102 നിരക്കില്‍. ഐപിഒ ഡിസംബര്‍ 22 മുതല്‍ 24 വരെ.
2021ല്‍ സ്ഥാപിതമായ കമ്പനിയാണിത്. 32 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ തുടങ്ങിയ യൂസ്ഡ് ഉത്പന്നങ്ങളുടെ വില്പനയാണ് കമ്പനിയുടെ പ്രധാന വരുമാനമാര്‍ഗം. ആസ്ഥാനം ഹൈദരാബാദ്. 95-97 പ്രൈസ് റേഞ്ചിലാണ് ഓഹരിവില്പന.
പൂനെ ആസ്ഥാനമായി എന്‍ജിനിയറിംഗ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇഷ്യു സൈസ് 43 കോടി രൂപയുടേതാണ്. പ്രൈസ് റേഞ്ച് 227-239. ഐപിഒ 23ന് ആരംഭിച്ച് ഡിസംബര്‍ 26ന് അവസാനിക്കും. ലിസ്റ്റിംഗ് 31നാണ്.
Read DhanamOnline in English
Subscribe to Dhanam Magazine