ഓരോ മൂന്ന് വര്‍ഷവും വില ഇരട്ടിക്കുന്ന 5 ഓഹരികള്‍

ഓഹരി വിപണിയില്‍ ഓരോ മൂന്ന് വര്‍ഷത്തിലും ഇരട്ടിക്കുന്ന 5 ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഓരോ മൂന്ന് വര്‍ഷവും വില ഇരട്ടിക്കുന്ന 5 ഓഹരികള്‍
Published on
ബെര്‍ജര്‍ പെയിന്റ്‌സ്.

പെയിന്റ് വ്യവസായത്തിലെ പ്രമുഖ കമ്പനിയായ ബെര്‍ജര്‍ ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വിവിധ തരം പെയിന്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്. നിലവില്‍ 758 രൂപയാണ് ഓഹരിയുടെ വില. 2012 49 രൂപയായിരുന്ന ഓഹരി 2015ല്‍ 157 രൂപയും, 2018 ല്‍ 317 രൂപയായി വര്‍ധിച്ചു ഈ കമ്പനിയുടെ വിപണി മൂലധനവത്കരണം (market capitalisation) 73512 .32 കോടി രൂപയാണ്. 2021 -22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസ പാദത്തില്‍ 2238 കോടി രൂപയുടെ വിറ്റുവരവ്, ലാഭം 218.85 കോടി.രൂപ.

പിഡ്ലൈറ്റ് ഇന്‍ഡസ്ട്രീസ്

സ്‌പെഷ്യാലിറ്റി രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന പിഡ്ലൈറ്റ് ഓഹരിയുടെ വില 2408 രൂപ. 2012 ല്‍ 203 രൂപ യായിരുന്നു ഈ ഓഹരി 2015 ല്‍ 551 രൂപയായി 2018 ല്‍ 1118 രൂപയുമായി വര്‍ധിച്ചു. 2020 -21 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാം ത്രൈമാസ പാദത്തില്‍ വിറ്റ് വരവ് 41 % വര്‍ദ്ധിച്ച് 2613 കോടി രൂപയില്‍ എത്തി. ലാഭം 5 % ഉയര്‍ന്ന് 376 കോടി രൂപ യായി. ഫെവിക്കോള്‍, ഫെവിക്വിക്, ഫിക്‌സ് ഇറ്റ് തുടങ്ങിയ പ്രമുഖ നിരവധി പ്രമുഖ ബ്രാന്‍ഡുകള്‍ സ്വന്തമായുള്ള കമ്പനിയാണ് പിഡ്ലൈറ്റ്.

അതുല്‍ ഇന്‍ഡസ്ട്രീസ്

2000 ത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച അതുല്‍ ഇന്‍ഡസ്ട്രീസ് കാര്‍ഷിക രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്.2010 ല്‍ 88 രൂപയായിരുന്ന ഓഹരി വില 2012 ല്‍ 424 2015 ല്‍ 1680 ഉം 2018 ല്‍ 3541 രൂപ യായി ഉയര്‍ന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഈ ഓഹരിയുടെ വില വര്‍ദ്ധനവ് 10,000%!

ബജാജ് ഫിനാന്‍സ്

സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ബജാജ് ഫിനാന്‍സ് ഓഹരിയുടെ 2010 ലെ വില 33 രൂപയായിരുന്നു .2012 ല്‍ വില 136 രൂപ, 2015 ല്‍ 544 രൂപ തുടര്‍ന്ന് 2018 ല്‍ 2400 രൂപയായി വര്‍ദ്ധിച്ചു. ഇപ്പോള്‍ 6859 രൂപയില്‍ വിപണനം നടക്കുന്ന ഓഹരിയാണ്. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഈ ഓഹരിയിലെ വളര്‍ച്ച 20,000 ശതമാനം 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാം ത്രൈമാസ പാദത്തില്‍ വര്‍ദ്ധിച്ച കാര്‍ഷിക, വാണിജ്യ ലോണുകളുടെ ബലത്തില്‍ 53 % ലാഭം ഉയര്‍ന്ന് 1481 കോടി രൂപ യായി.

പി ഐ ഇന്‍ഡസ്ട്രീസ്

കീട നാശിനികളും കാര്‍ഷിക രാസവസ്തുക്കളും നിര്‍മിക്കുന്ന കമ്പനിയായ പി ഐ ഇന്‍ഡസ്ട്രീസ് ഓഹരി വില 2010 ല്‍ 31 രൂപ യായിരുന്നു 2015 ല്‍ ശരാശരി വില 500 രൂപ, 2019 ല്‍ 1000 രൂപ . ഇപ്പോള്‍ വില 3075 രൂപ.

(ഇത് ഓഹരി നിര്‍ദേശമല്ല, വളര്‍ച്ച പ്രകടമാക്കിയ ഓഹരികളുടെ റിപ്പോര്‍ട്ട് മാത്രമാണ്.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com