Begin typing your search above and press return to search.
വിദേശ നിക്ഷേപകര്‍ക്ക് ഇഷ്ടം ഇന്ത്യയെ; ചൈനയ്ക്കും തായ്‌വാനും വന്‍ തിരിച്ചടി
ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ (Asian Emerging Markets) കഴിഞ്ഞമാസം വിദേശ നിക്ഷേപകര്‍ ഏറ്റവുമധികം നിക്ഷേപമൊഴുക്കിയത് ഇന്ത്യയിലേക്ക്. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കണക്കുപ്രകാരം ഓഗസ്റ്റില്‍ 157.73 കോടി ഡോളറിന്റെ (ഏകദേശം 13,000 കോടി രൂപ) ഇന്ത്യന്‍ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്.
ചൈനയടക്കം മറ്റ് പ്രമുഖ ഏഷ്യന്‍ വികസ്വര രാജ്യങ്ങളെല്ലാം നേരിട്ടത് നിക്ഷേപ നഷ്ടമാണ്. മലേഷ്യ 3.5 കോടി ഡോളര്‍ (290 കോടി രൂപ) നിക്ഷേപം നേടി. ചൈനയില്‍ നിന്ന് കഴിഞ്ഞമാസം 1,230 കോടി ഡോളര്‍ (ഒരുലക്ഷം കോടി രൂപ) പിന്‍വലിക്കുകയാണ് വിദേശ നിക്ഷേപകര്‍ ചെയ്തത്. തായ്‌വാനില്‍ നിന്ന് 455 കോടി ഡോളറും (37,000 കോടി രൂപ) ഇന്‍ഡോനേഷ്യയില്‍ നിന്ന് 126.3 കോടി ഡോളറും (10,000 കോടി രൂപ) പിന്‍വലിച്ചു.
ദക്ഷിണ കൊറിയ 57 ഡോളര്‍ (4,600 കോടി രൂപ), തായ്‌ലന്‍ഡ് 44.3 കോടി ഡോളര്‍ (3,600 കോടി രൂപ), ഫിലിപ്പൈന്‍സ് 13.1 കോടി ഡോളര്‍ (1,000 കോടി രൂപ) എന്നിങ്ങനെയും വിദേശ നിക്ഷേപ നഷ്ടം നേരിട്ടു. ഓഗസ്റ്റ് ഒന്നുമുതല്‍ 24 വരെയുള്ള കണക്കാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ഇന്ത്യയുടെ മികവ്
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജര്‍) സമ്പദ്‌വ്യവസ്ഥ, കോര്‍പ്പറേറ്റ് കമ്പനികളുടെ മികച്ച പ്രവര്‍ത്തനഫലം, മറ്റ് സമ്പദ്ശക്തികളെ അപേക്ഷിച്ച് താരതമ്യേന നിയന്ത്രിതമായ പണപ്പെരുപ്പം, ചൈനയ്ക്ക് ഏറ്റവും അനുയോജ്യമായ ബദല്‍ തുടങ്ങിയ മികവുകളാണ് വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. തുടര്‍ച്ചയായ ആറാം മാസമാണ് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം പോസിറ്റീവായി തുടരുന്നത്.
Next Story
Videos