വിദേശ നിക്ഷേപകര്‍ പത്തു ദിവസത്തിനുള്ളില്‍ പിന്‍വലിച്ചത് 8879 കോടി രൂപ

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഡിസംബര്‍ 1-10 വരെ പിന്‍വലിച്ചത് 8879 കോടി രൂപ. 7462 രൂപ ഓഹരികളില്‍ നിന്നും 1272 രൂപ കടപ്പത്രങ്ങളില്‍ നിന്നും 145 കോടി രൂപ ഹൈബ്രിഡ് ഇന്‌സ്ട്രുമെന്റുകളില്‍ നിന്നും പിന്‍വലിച്ചതായി ഡെപ്പോസിറ്റേഴ്‌സ് ഡാറ്റ ചൂണ്ടിക്കാട്ടുന്നു. നവംബറില്‍ 2521 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചിരുന്നത്. ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് ആഗോള വളര്‍ച്ച കുറയുമെന്ന നിരീക്ഷണങ്ങള്‍ക്കിടെയാണ് ഇത്തവണ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചു തുടങ്ങിയിരിക്കുന്നത്.

വിദേശ നിക്ഷേപകര്‍ കൂടുതലായും കൈവശം വെച്ചിരിക്കുന്ന ബാങ്കിംഗ് ഓഹരികളാണ് വ്യാപകമായി വിറ്റഴിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഐറ്റി ഓഹരികളും കൂടുതലായി വിറ്റഴിക്കപ്പെട്ടതില്‍ പെടുന്നു. ഡോളര്‍ നിലയും യുഎസ് ട്രഷറി വരുമാനവും മെച്ചപ്പെട്ടതാണ് ഇന്ത്യന്‍ കടപ്പത്ര വിപണിക്ക് തിരിച്ചടിയായത്.
ഡിസംബറില്‍ സൗത്ത് കൊറിയ (2164 ദശലക്ഷം ഡോളര്‍), തായ് വാന്‍ (1538 ദശലക്ഷം ഡോളര്‍), ഇന്തോനേഷ്യ(265 ദശലക്ഷം ഡോളര്‍) വിപണികള്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ചപ്പോള്‍ തായ്‌ലാന്‍ഡ് (161 ദശലക്ഷം), ഫിലിപ്പീന്‍സ് (81 ദശലക്ഷം ഡോളര്‍) വിപണികളില്‍ നിന്നും വിദേശ നിക്ഷേപകര്‍ പണം പിന്‍വലിച്ചു.
വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കും പലിശ നിരക്ക് കൂടുമെന്ന പ്രതീക്ഷകള്‍ക്കുമിടെ വിദേശ നിക്ഷേപത്തില്‍ ഇനിയും ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it