Begin typing your search above and press return to search.
വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ ഓഹരിയിലേക്ക് തിരിച്ചെത്തുന്നു
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 2021 ഒക്ടോബർ മുതൽ നിക്ഷേപങ്ങൾ ഘട്ടം ഘട്ടമായി പിൻ വലിച്ച വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ ((FPI s) ജൂലൈ മാസത്തിൽ വിപണിയിലേക്ക് തിരിച്ചു വരുന്ന പ്രവണത കണ്ടു തുടങ്ങിയിരിക്കുന്നു.
ജൂണിൽ 50,145 കോടി രൂപയുടെ ഓഹരികൾ വിറ്റ് വിപണിയിൽ നിന്ന് പിൻവലിഞ്ഞ സ്ഥാനത്ത് ജൂലൈ മാസം (22 വരെ) അവരുടെ അറ്റ നിക്ഷേപം 1884.9 കോടി രൂപയായി. 2022 ൽ വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ 50, 533.1 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്.കടപത്രങ്ങളിൽ 792 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
പണപ്പെരുപ്പവും, പലിശ നിരക്ക് വർധനവും ഉണ്ടാകുന്ന സാഹചര്യത്തിൽ എഫ് പി ഐ നിക്ഷേപങ്ങളിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്ന് കൊട്ടക് സെക്യൂരിറ്റീസ് അഭിപ്രായപ്പെട്ടു. ഡോളർ സൂചിക മിതപ്പെട്ടതും, അമേരിക്ക കടുത്ത നാണയ നാണയ നയം നടപ്പാകില്ല എന്ന വിശ്വാസവും എഫ് പി ഐ നിക്ഷേപം ഇന്ത്യൻ വിപണിയിൽ കൂടാൻ സഹായിച്ചിട്ടുണ്ട്. ഡോളർ 109 വരെ ഉയർന്നെങ്കിലും പിന്നീട് 106 ലേക്ക് താണു.
കഴിഞ്ഞ വെള്ളിയാഴ്ച് എഫ് പി ഐ കൾ 675.5 കോടി രൂപയുടെ അറ്റ് വിൽപ്പന നടത്തി. അതെ ദിവസം ആഭ്യന്തര ഇൻസ്റ്റിട്യൂഷണൽ നിക്ഷേപകർ 230.2 കോടി രൂപയുടെ ഓഹരി വാങ്ങൽ നടത്തി.
ഇന്ത്യ കൂടാതെ ദക്ഷിണ കൊറിയ, തായ്‌വാൻ, തായ്‌ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നി വിപണികളിലും എഫ് പി ഐ കൾ കൂടുതൽ ഓഹരികളിൽ നിക്ഷേപിക്കുന്നുണ്ട്. നിലവിൽ എഫ് പി ഐ കൾ കൂടതൽ ഓഹരികൾ വാങ്ങുന്നത് ഒരു പ്രവണത യായി മാറിയിട്ടില്ലെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു. അമേരിക്കൻ നാണയ നയങ്ങളും, ഡോളർ സൂചികയിലെ വ്യതിയാനങ്ങൾ, രൂപയുടെ മൂല്യം , ആഗോള മാന്ദ്യ സാധ്യതകൾ തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് വിപണിയുടെ ദിശ നിർണയിക്കപ്പെടുന്നത്. ഇന്ത്യൻ രൂപ ഡോളറുമായി നേരിയ കയറ്റം വെള്ളിയാഴ്ച് മുതൽ പ്രകടമായി വിവിധ മേഖലയിൽ പ്രമുഖ കമ്പനികളുടെ 2022 -23 ആദ്യ പാദ സാമ്പത്തിക ഫലം മെച്ചപ്പെട്ടതും വിപണിയിക്ക് അനുകൂലമാകും.

Next Story
Videos