

ഇന്ന് അവസാനിക്കാനിരിക്കെ, എല്‍ഐസി ഐപിഒ ഈ മാസം നടക്കുന്ന മറ്റ് മൂന്ന് ഐപിഒകളെ ബാധിച്ചേക്കും. മെയ് 12, 13 തിയതികളിലായി മൂന്ന് ഐപിഒകളാണ് അവസാനിക്കുന്നത്. പ്രുഡന്റ് അഡ്‌വൈസറിയുടെ ഐപിഒ മെയ് 12നും ഡെല്‍ഹിവെറി, വീനസ് പൈപ്പ്‌സ് എന്നിവയുടേത് മെയ് 13നും അവസാനിക്കും.
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആണ് എല്‍ഐസി നടത്തുന്നത്. ഇതുവരെ 30,000 കോടി രൂപയ്ക്കും മുകളിലാണ് ബിഡുകള്‍ ലഭിച്ചത്. ബിഡുകളുടെ മൂല്യം ഒരു ട്രില്യണിനോട് അടുക്കുമെന്നാണ് പ്രതീക്ഷ. എല്‍ഐസിക്ക് റീട്ടെയില്‍ നിക്ഷേപകരില്‍ നിന്ന് ഉള്‍പ്പെ ലഭിക്കുന്ന സ്വീകാര്യത, മറ്റ് മൂന്ന് ഐപിഒകള്‍ക്കുമുള്ള ബിഡുകളെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
എല്‍ഐസിയില്‍ നിക്ഷേപിച്ച് കാത്തിരിക്കുമ്പോള്‍ തന്നെ ഈ ഐപിഒകളും അവസാനിക്കും എന്നാണ് മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. മെയ് 13ന് ആണ് എല്‍ഐസി ഐപിഒയുടെ റീഫണ്ട് പ്രക്രിയ പൂര്‍ത്തിയാവുന്നത്.
മെയ് 10 മുതല്‍ 13 വരെ നടക്കുന്ന ഐപിഒയിലൂടെ 5,235 കോടി രൂപയാണ് ഡെല്‍ഹിവെറി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 165 കോടിയുടെ വീനസ് പൈപ്പ്‌സ് ഐപിഒ മെയ് 11-13 തീയതികളിലാണ്. പ്രുഡന്റ് അഡൈ്വസറിയുടെ 536 കോടിയുടെ ഐപിഒ മെയ് 10ന് തുടങ്ങി 12ന് അവസാനിക്കും.
അടുപ്പിച്ച് നാല് ഐപിഒകള്‍ നടക്കുമ്പോൾ ഏതില്‍ നിക്ഷേപം നടത്തണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ ഇടയുണ്ട് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
പ്രത്യേകിച്ച് എല്‍ഐസി പോലെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു സ്ഥാപനം ഐപിഒയുടെ ഭാഗമാവുമ്പോള്‍. നാല് ഐപിഒകളും ചേര്‍ന്ന് വിപണിയില്‍ നിന്ന് 27,000 കോടി രൂപയോളം ആണ് സമാഹരിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine