

ഇന്ത്യയിലെ ഏറ്റവും വലിയ വാതക കമ്പനിയായ ഗെയില്‍ (Gas Authority Of India Ltd) മാര്‍ച്ച് 31-ന് അവസാനിക്കുന്ന 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഇടക്കാല ലാഭവിഹിതം 40 ശതമാനം അല്ലെങ്കില്‍ ഓഹരിയൊന്നിന് 4 രൂപ പ്രഖ്യാപിച്ചു. ഇനി മൊത്തം ലാഭവിഹിതം 2630 കോടി രൂപയായിരിക്കും.
കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത്
ഓഹരി ഉടമകള്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ സ്ഥിരമായ ദീര്‍ഘകാല വരുമാനം കമ്പനി നല്‍കുന്നുവെന്ന് ഗെയില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സന്ദീപ് കുമാര്‍ ഗുപ്ത പറഞ്ഞു. കമ്പനിയില്‍ 51.52 ശതമാനം ഓഹരിയുള്ള കേന്ദ്രസര്‍ക്കാരിന് 1355 കോടി രൂപ ലാഭവിഹിതം ലഭിക്കും.
വിതരണ തടസ്സങ്ങള്‍
ഡിസംബര്‍ പാദത്തില്‍ ഗെയിലിന്റെ (ഇന്ത്യ) ത്രൈമാസ അറ്റാദായത്തില്‍ ഏകദേശം 93 ശതമാനം ഇടിവുണ്ടായിരുന്നു. വിതരണ തടസ്സങ്ങള്‍ മൂലം ഗ്യാസ് വില്‍പ്പന കുറഞ്ഞതാണ് കാരണം. രാജ്യത്തുടനീളം 14,617 കിലോമീറ്റര്‍ പ്രകൃതിവാതക പൈപ്പ് ലൈനുകളുടെ ശൃംഖല ഗെയിലിന്റെ ഉടമസ്ഥതയിലുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine