

നിക്ഷേപക അടിത്തറ വിശാലമാക്കാന്‍ ഗൗതം അദാനി 2026 നും 2028 നും ഇടയില്‍ കുറഞ്ഞത് അഞ്ച് കമ്പനികളുടെ പ്രാരംഭ ഓഹരി വില്‍പ്പന (IPO) നടത്താന്‍ പദ്ധതിയിടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇത് അദാനി ഗ്രൂപ്പിന്റെ തുറമുഖം മുതല്‍ ഊര്‍ജം വരെയുള്ള എല്ലാ കമ്പനികളുടെയും നിക്ഷേപത്തിന്റെ കാര്യത്തില്‍ മാത്രമല്ല വായ്പ അനുപാതം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ഉള്‍പ്പടെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, അദാനി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ലിമിറ്റഡ്, അദാനി കണക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്രൂപ്പിന്റെ മെറ്റല്‍സ് ആന്‍ഡ് മൈനിംഗ് യൂണിറ്റുകള്‍ എന്നിവയെ ഇത്തരത്തില്‍ സ്വതന്ത്ര യൂണിറ്റുകളായി മാറ്റാനാണ് പദ്ധതിയിടുന്നത്. ഔപചാരിക വിഭജനം നടപ്പിലാക്കുന്നതിന് മുമ്പ് ബിസിനസുകള്‍ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍, മൂലധനം കൈകാര്യം ചെയ്യുന്നത് തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ പ്രാപ്തി നേടിയിരിക്കണം.
അദാനി ഗ്രൂപ്പിന് എയര്‍പോര്‍ട്ട് ബിസിനസില്‍ വലിയ പ്രതീക്ഷകളുണ്ട്. വരും വര്‍ഷങ്ങളില്‍ വ്യവസായത്തിലെ ഒരു പ്രധാന കമ്പനിയാകാന്‍ ഇത് ലക്ഷ്യമിടുന്നതായും വൃത്തങ്ങള്‍ പറയുന്നു. അദാനി തന്റെ സാമ്രാജ്യം തുറമുഖങ്ങളില്‍ നിന്ന് ഊര്‍ജ മേഖലയിലേക്കും ഇപ്പോള്‍ മാധ്യമ മേഖലയിലേക്കും കടന്നു. ബ്ലൂംബെര്‍ഗിന്റെ ശതകോടിശ്വരന്‍മാരുടെ സൂചിക പ്രകാരം ജെഫ് ബെസോസ്, ബില്‍ ഗേറ്റ്സ് എന്നിവരെ മറികടന്ന് അദാനി ആസ്തികളുടെ റാങ്കിംഗില്‍ 121 ശതകോടി ഡോളറിലേക്ക് ഉയര്‍ന്നിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine