ഈ ഹോസ്പിറ്റല്‍ ശൃംഖലയുടെ ഓഹരികള്‍ വിറ്റഴിച്ച് ജനറല്‍ അറ്റ്‌ലാന്റിക്

16.60 ലക്ഷം ഓഹരികള്‍ 204 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്
ഈ ഹോസ്പിറ്റല്‍ ശൃംഖലയുടെ  ഓഹരികള്‍ വിറ്റഴിച്ച് ജനറല്‍ അറ്റ്‌ലാന്റിക്
Published on

ഹോസ്പിറ്റല്‍ ശൃംഖലയായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 16.60 ലക്ഷം ഓഹരികള്‍ വിറ്റഴിച്ച് General Atlantic Singapore Kh Pte Ltd. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ 204.18 കോടി രൂപയ്ക്കാണ് ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്തത്.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) ലഭ്യമായ ബള്‍ക്ക് ഡീല്‍ കണക്കുകള്‍ പ്രകാരം ശരാശരി 1,230 രൂപയ്ക്കാണ് ഓഹരികള്‍ വിറ്റഴിച്ചത്. ജൂണ്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം 17.24 ശതമാനം ഓഹരികളായിരുന്നു കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ലിമിറ്റഡില്‍ General Atlantic Singapore Kh Pte Ltd.ന് ഉണ്ടായിരുന്നത്.

എമറാള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് 15,70,000 ഓഹരികളാണ് സ്വന്തമാക്കിയത്. തുടര്‍ന്ന് ഇന്നലെ 5.24 ശതമാനം ഉയര്‍ന്ന് 1,266.80 രൂപയിലാണ് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 2.50ന് 1,254.85 രൂപ എന്ന നിലയിലാണ് ഓഹരികള്‍ വ്യാപാരം നടത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com