₹1,125ല്‍ നിന്ന് വെറും 74 രൂപയിലേക്ക്, ഓഹരി വിപണിയിലെ വന്‍ കൂപ്പുകുത്തല്‍, ഇടിവ് 93%; നിക്ഷേപകര്‍ക്ക് ഒരു പാഠം!

52 ആഴ്ച്ചയ്ക്കിടെ 1,125.75 രൂപ വരെ കുതിച്ചു കയറിയ ഓഹരിക്ക് ഇപ്പോഴത്തെ വില വെറും 74.20 രൂപ
black monday stock market
canva
Published on

ഓഹരിവിപണി എത്രത്തോളം അനിശ്ചിതത്വം നിറഞ്ഞതാണെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ജെന്‍സോള്‍ എന്‍ജിനിയറിംഗ് (Gensol Engineering) പതനം. ആഗോള വിപണികളിലെ പ്രതിസന്ധി മുതല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത വരെ ഓഹരിവിപണിയില്‍ പ്രതിഫലിക്കും. ലിസ്റ്റ് ചെയ്ത കമ്പനികളുടെ പ്രമോട്ടര്‍മാരുടെ നീക്കങ്ങള്‍ പോലും ഓഹരികളെ സ്വാധീനിക്കും.

ഇത്തരത്തില്‍ ഓഹരികളുടെ കയറ്റവും താഴ്ച്ചയും കൃത്യമായി മനസിലാക്കാനുള്ള ഉത്തമോദാഹരണമാണ് ജെന്‍സോള്‍ എന്‍ജിനിയറിംഗ്. 52 ആഴ്ച്ചയ്ക്കിടെ 1,125.75 രൂപ വരെ കുതിച്ചു കയറിയ ഓഹരിക്ക് ഇപ്പോഴത്തെ വില വെറും 74.20 രൂപ. കഴിഞ്ഞ 16 സെഷനുകളായി തുടര്‍ച്ചയായി ഇടിയുകയാണ് ഈ ഓഹരി. 16 ദിവസത്തിനിടെ 54.60 ശതമാനം താഴ്ച്ചയാണ് ഓഹരിക്കുണ്ടായത്. 52 ആഴ്ച്ച കൊണ്ട് 93.40 ശതമാനം ഇടിവും.

നിക്ഷേപകര്‍ക്ക് കനത്ത തിരിച്ചടി

സോളാര്‍ പ്ലാന്റുകളുടെ രൂപകല്പനയും നിര്‍മാണവും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ജെന്‍സോള്‍ എന്‍ജിനിയറിംഗ്. ഇതിന്റെ പ്രമോട്ടര്‍മാര്‍ നടത്തിയ തട്ടിപ്പാണ് നിക്ഷേപകരുടെ പോക്കറ്റ് കാലിയാക്കിയിരിക്കുന്നത്. അതിവേഗ വളര്‍ച്ച പ്രവചിച്ചിരുന്ന കമ്പനിയില്‍ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

ഈ ഓഹരിയില്‍ നിക്ഷേപിച്ചവരില്‍ സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെയുണ്ട്. ബോളിവുഡ് താരം ദീപിക പാദുക്കോണ്‍, ക്രിക്കറ്റ് താരം എം.എസ് ധോണി ഉള്‍പ്പെടെയുള്ളവര്‍ ജെന്‍സോള്‍ ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്. സെബി കടുത്ത നടപടി എടുത്തതോടെ ജെന്‍സോള്‍ എന്‍ജിനിയറിംഗിന്റെ പ്രമോട്ടര്‍മാര്‍ക്ക് വിലക്ക് ഉള്‍പ്പെടെ നേരിടേണ്ടി വന്നിട്ടുണ്ട്.

Gensol Engineering stock crashes 93% from ₹1,125 to ₹74, offering investors a harsh lesson in market volatility

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com