

പ്രമുഖ നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത്തിന് രണ്ട് പുതിയ സി.ഇ.ഒമാര്‍. രാഹുല്‍ റോയ് ചൗധരിയെ പ്രൈവറ്റ് വെല്‍ത്ത് സര്‍വീസസ് വിഭാഗത്തിന്റെയും ഗോപിനാഥ് നടരാജനെ പോര്‍ട്ട്‌ഫോളിയോ, മാനേജേഴ്‌സ് അസറ്റ്‌സ് വിഭാഗത്തിന്റെയും സി.ഇ.ഒമാരായണ് നിയമിച്ചത്. ഇരുവരും മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക.
ജിയോജിത്തിന്റെ വെല്‍ത്ത്, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് ബിസിനസുകളെ കൂടുതല്‍ ശക്തിപ്പെടുത്തി നയിക്കാന്‍ ഇരുവരുടെയും മികച്ച പ്രവര്‍ത്തനസമ്പത്ത് സഹായിക്കുമെന്ന് ജിയോജിത്ത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ് പറഞ്ഞു.
പ്രൈവറ്റ് വെല്‍ത്ത് മേഖലയില്‍ 17 വര്‍ഷത്തെ പരിചയസമ്പത്തുള്ള രാഹുല്‍ റോയ് ചൗധരി ജിയോജിത്തില്‍ എത്തുംമുമ്പ് ഇക്വയറസ് വെല്‍ത്ത് മാനേജിംഗ് ഡയറക്ടറായിരുന്നു. സിറ്റി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്.എസ്.ബി.സി ഗ്ലോബല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗാസിയാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയില്‍ നിന്ന് അദ്ദേഹം ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ലണ്ടന്‍ ആസ്ഥാനമായ ബ്രിഡ്ജ്‌വീവ് എന്ന ഫിന്‍ടെക് കമ്പനിയുടെ ഏഷ്യ മാര്‍ക്കറ്റ് മേധാവിയായിരിക്കേയാണ് പുതിയ ദൗത്യവുമായി ഗോപിനാഥന്‍ നടരാജന്‍ ജിയോജിത്തിലെത്തുന്നത്. മൂലധന വിപണി, അസറ്റ് മാനേജ്‌മെന്റ് മേഖലകളില്‍ 25ലേറെ വര്‍ഷത്തെ പ്രവര്‍ത്തന സമ്പത്തുണ്ട്. യെസ് സെക്യൂരിറ്റീസില്‍ സീനിയര്‍ പ്രസിഡന്റായും ഐ.ഐ.എഫ്.എല്‍ ഹോള്‍ഡിംഗില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും കൊട്ടക് സെക്യൂരിറ്റീസില്‍ സീനിയര്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine