പ്രവാസികൾക്ക് ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളാകാം; യുഎഇയില്‍ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന് തുടക്കമിട്ട് ബര്‍ജീല്‍ ജിയോജിത്
യുഎഇയില്‍ മ്യൂച്വല്‍ ഫണ്ട് ലൈസന്‍സ് ലഭിച്ച ജിയോജിത്തിന്റെ സംയുക്തസംരംഭമായ ബര്‍ജീല്‍ ജിയോജിത് ആദ്യ പദ്ധതിയായ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന് (എന്‍എഫ്ഒ) തുടക്കമിട്ടു. പ്രാദേശികവും ആഗോളവുമായ വിപണികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ബര്‍ജീല്‍ ജിയോജിത് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഫണ്ടുകളിലെ ആദ്യത്തേതാണിത്. യുഎഇ നിയമങ്ങള്‍ അനുസരിച്ചുള്ള ഒരു അംബ്രല്ല ഫണ്ടാണ് ഇന്ത്യ ഓപ്പര്‍ച്യൂണിറ്റിസ് ഫണ്ട്.
സബ്‌സ്‌ക്രിപ്ഷന്‍ നാളെ മുതല്‍
ഇന്ത്യയിലെ വിവിധ വ്യാവസായിക, സേവന മേഖലകളിലെ 10 സബ് ഫണ്ടുകളായിട്ടാണ് പ്രവാസികള്‍ക്കും വിദേശികള്‍ക്കും നിക്ഷേപിക്കാവുന്ന രീതിയില്‍ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ഒരുക്കിയിരിക്കുന്നത്.
ഈ പുതിയ ഫണ്ട് 2026 ജനുവരി 14 മുതല്‍ ഫെബ്രുവരി 13 വരെ സബ്‌സ്‌ക്രിപ്ഷനായി ലഭ്യമാണ്. യുഎസ് ഡോളര്‍ അടിസ്ഥാനമാക്കിയുള്ള ഈ ഫണ്ടില്‍ കുറഞ്ഞത് 5,000 യുഎസ് ഡോളര്‍ നിക്ഷേപിക്കണം.
ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് ബിസിനസിലേക്കുള്ള പ്രവേശനം ബര്‍ജീല്‍ ജിയോജിത്തിനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇത് ഫണ്ട് മാനേജ്മെന്റിന്റെ ആഗോള കേന്ദ്രമാകാനുള്ള യുഎഇയുടെ ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന് ബര്‍ജീല്‍ ജിയോജിത് ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സൗദ് അല്‍ ഖാസിമി പറഞ്ഞു.
പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ കൈകാര്യംചെയ്യുന്ന ബര്‍ജീല്‍ ജിയോജിത് ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് പ്രവാസികളും വിദേശീയരുമായ നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ ദീര്‍ഘകാലവളര്‍ച്ചയില്‍ പങ്കുചേരാന്‍ മികച്ച അവസരം നല്‍കുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ് പറഞ്ഞു.
ബര്‍ജീല്‍ ജിയോജിത് ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടിലെ ഓരോ സബ് ഫണ്ടും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന ഒരു അണ്ടര്‍ടേക്കിംഗ്സ് ഫോര്‍ കളക്റ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ ട്രാന്‍സ്ഫറബിള്‍ സെക്യൂരിറ്റീസ്(യുസിഐടിഎസ്) നിയന്ത്രിത ഫണ്ടിലായിരിക്കും നിക്ഷേപിക്കുക.
Geojit-Burjeel launches India Opportunities Fund in UAE
Read DhanamOnline in English
Subscribe to Dhanam Magazine

