പുതിയ മൊബൈല്‍ ട്രേഡിംഗ് ആപ്പുമായി ജിയോജിത്

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഏറ്റവും പുതിയ സൗകര്യങ്ങളോടെ പുതിയ മൊബൈല്‍ ട്രേഡിംഗ് ആപ്പായ 'ഫ്ളിപ്പ്' പുറത്തിറക്കി. ജിയോജിത്തിന്റെ നിലവിലെ മൊബൈല്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ 'സെല്‍ഫി' യില്‍ നിന്ന് നിക്ഷേപകര്‍ക്ക് ഫ്ളിപ്പിലേക്ക് എളുപ്പം മാറാന്‍ സാധിക്കും.

സവിശേഷതകള്‍ ഏറെ

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ട്രേഡിംഗ് അനുഭവം ഒരുക്കാന്‍ ജിയോജിത് പ്രതിജ്ഞാബദ്ധമാണെന്നും ഫ്ളിപ്പിലൂടെ ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുകൂടി മുന്നോട്ടു വെയ്ക്കുകയാണെന്നും ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സ് ജോര്‍ജ്ജ് പറഞ്ഞു. വണ്‍ കാന്‍സല്‍ അദര്‍ ഓര്‍ഡര്‍, ബ്രാക്കറ്റ് ഓര്‍ഡറുകള്‍, ബാസ്‌ക്കറ്റ് ഓര്‍ഡറുകള്‍, ഓപ്ഷന്‍ ചെയിന്‍, ഓപ്ഷന്‍ ഗ്രീക്ക്സ്, സിംഗിള്‍ ക്ലിക്ക് മള്‍ട്ടി ലെഗ് ഓര്‍ഡറുകള്‍ എന്നിവയെല്ലാം ഫ്ളിപ്പിന്റെ പ്രത്യേകതയാണ്.

പോര്‍ട്ട്ഫോളിയോ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍, ടെക്‌നിക്കല്‍ ആന്‍ഡ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഓഹരി സംബന്ധമായ വിശദവിവരങ്ങള്‍, ഏറ്റവും പുതിയ ട്രേഡിംഗ് വിവരങ്ങള്‍ (ട്രേഡിംഗ് വ്യൂ), ഇടപാടുകളുടേയും നിക്ഷേപങ്ങളുടേയും സമഗ്ര വിവരങ്ങള്‍ ലഭിക്കുന്ന ഡാഷ്ബോര്‍ഡ് എന്നീ സൗകര്യങ്ങളും ഫ്ളിപ്പില്‍ ലഭ്യമാണ്.

ഈ സൗകര്യങ്ങളും ഉടന്‍

പുതിയ സൗകര്യങ്ങളോടെയുള്ള ഫ്ളിപ്പ് മികച്ച ട്രേഡിംഗ് അനുഭവം നല്‍കുമെന്ന് ജിയോജിത്തിന്റെ ഓണ്‍ലൈന്‍ കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഹെഡ് ദിലീപ് രാധാകൃഷ്ണന്‍ പറഞ്ഞു. ഓപ്ഷന്‍ ട്രേഡിംഗിനു വേണ്ടിയുള്ള സ്പ്ലിറ്റ് ഓര്‍ഡറുകള്‍, ഫ്യൂച്ചര്‍ ട്രേഡിംഗിനു വേണ്ടിയുള്ള റോള്‍ഓവര്‍ ഓര്‍ഡര്‍, ട്രേഡ് ഫ്രം ചാര്‍ട്ട്, ഇവന്റ്സ് കലണ്ടര്‍, വിപണി അവലോകനം, ഐ.പി.ഒ തുടങ്ങിയ സേവനങ്ങള്‍ അടുത്ത മൂന്നുമാസത്തിനകം ഫ്ളിപ്പില്‍ ലഭ്യമാകും.ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഫ്ളിപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it