രണ്ട് പുതിയ ഇക്വിറ്റി ബാസ്‌ക്കറ്റുകള്‍ പുറത്തിറക്കി ജിയോജിത്

സെലക്ട് ബാസ്‌കറ്റിലേക്ക് പുതിയവ ചേര്‍ത്തത് ആഗോള ഓഹരി സൂചിക നിര്‍മ്മാതാക്കളായ എം എസ് സി ഐയുമായി ചേര്‍ന്ന്
geojit logo
Published on

സ്മാര്‍ട്ട്‌ഫോളിയോസിന്റെ ഭാഗമായി സെലക്ട്, എല്‍എംഎസ്(ലാര്‍ജ്, മിഡ്, സ്മാള്‍) എന്ന പേരില്‍ രണ്ട് വ്യത്യസ്ത ഇക്വിറ്റി ബാസ്‌ക്കറ്റുകള്‍ പുറത്തിറക്കി ജിയോജിത്. ആഗോള ഓഹരി സൂചിക നിര്‍മ്മാതാക്കളായ എം എസ് സി ഐ പ്രത്യേകമായി രൂപകല്‍പന ചെയ്ത ഇന്‍ഡക്‌സുകളെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഇക്വിറ്റി ബാസ്‌കറ്റുകള്‍. ഇതോടെ ജിയോജിത് സ്മാര്‍ട്ട്‌ഫോളിയോസ് ബാസ്‌ക്കറ്റുകളുടെ എണ്ണം 14 ആയി.

50 വര്‍ഷത്തിലേറെയായി സൂചിക വികസിപ്പിക്കുന്നതില്‍ ലോകത്തിലെ മുന്‍നിരയിലുള്ള സ്ഥാപനമാണ് എം എസ് സി ഐ. 1969-ല്‍ എംഎസ്സിഐ ആദ്യത്തെ ആഗോള ഓഹരിസൂചികകള്‍ ആരംഭിച്ചു. എം എസ് സി ഐ ഇന്ത്യ ഡൊമസ്റ്റിക് ഐഎംഐ (ഇന്‍വെസ്റ്റബിള്‍ മാര്‍ക്കറ്റ് ഇന്‍ഡക്സസ്) സെലക്ട് സബ് ഇന്‍ഡസ്ട്രീസ് സൂചികയെ അടിസ്ഥാനമാക്കിയുള്ളതാണ് ജിയോജിത്തിന്റെ സെലക്ട് ബാസ്‌കറ്റ്.

അതേസമയം എം എസ് സി ഐ ഇന്ത്യ ഡൊമസ്റ്റിക് ഐഎംഐ സെലക്ട് 30 സൂചികയെ അടിസ്ഥാനമാക്കിയുള്ളതാണ് എല്‍എംഎസ്. സെലക്ട് ബാസ്‌കറ്റില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 5 ലക്ഷം രൂപയാണ്.അതേസമയം എല്‍എംഎസില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 10 ലക്ഷം രൂപയാണ്. ഇത് ജിയോജിത് ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതാണ്. ആഭ്യന്തര വിപണിയിലെ ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് സെഗ്മെന്റുകളുടെ പ്രകടനം അളക്കുന്ന സൂചികയായ എം എസ് സി ഐ ഡൊമസ്റ്റിക് ഐഎംഐ ഇന്‍ഡക്‌സാണ് പുതിയ രണ്ട് സൂചികകളുടെയും മാനദണ്ഡം.

'ശരിയായ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാന്‍ ഇന്ന് നിക്ഷേപകര്‍ സാങ്കേതിക വിദ്യയെയും ഡാറ്റയെയയും ടൂള്‍സിനെയുമൊക്കെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ടെന്നും. അതിനാല്‍ത്തന്നെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതോ പ്രവര്‍ത്തിക്കുന്നതോ ആയ ആഭ്യന്തര, വിദേശീയവുമായ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് സൂചികകളുടെ വൈവിധ്യമാര്‍ന്ന തിരഞ്ഞെടുപ്പ് പ്രധാനമാണെന്നും എംഎസ്സിഐ, എപിഎസി, ഇന്‍ഡെക്‌സ് ഉല്‍പ്പന്നങ്ങളുടെ തലവന്‍ ഡഗ്ലസ്വാള്‍സ് പറഞ്ഞു.

ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ജിയോജിത്തിന്റെ സ്മാര്‍ട്ട്‌ഫോളിയോസ് ബാസ്‌കറ്റുകളുടെ ശ്രേണിയിലേക്ക്രണ്ടു പുതിയ ബാസ്‌കറ്റുകള്‍ കൂടി അവതരിപ്പിക്കുന്നതെന്ന് ജിയോജിത്എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സ് ജോര്‍ജ് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com