Begin typing your search above and press return to search.
സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു; ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ ഏറ്റവും പുതിയ സബ്‌സ്‌ക്രിപ്ഷന്‍ തുറന്നു. പുതിയ സബ്‌സ്‌ക്രിപ്ഷനില്‍ ഓഗസ്റ്റ് 13 വരെ ബോണ്ടുകള്‍ വാങ്ങാം. ഗ്രാമിന് 4790 രൂപയാണ് ഇത്തവണ ബോണ്ടിന്റെ വില. ഒരു ഗ്രാം മുതല്‍ എത്ര അളവിലും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബോണ്ടുകള്‍ വാങ്ങാം.
കേന്ദ്രസര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണബോണ്ടുകള്‍ സ്വര്‍ണം വാങ്ങാതെ തന്നെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ അവസരം ലഭിക്കുന്നു. കള്ളന്മാരെ പേടിക്കാതെ ഭാവിയിലേക്ക് സുരക്ഷിത സ്വര്‍ണനിക്ഷേപമാക്കാനും ഇത് സഹായകമാണ്. ബാങ്കുകളിലും തെരഞ്ഞെടുത്ത പോസ്റ്റോഫീസുകളിലും നിന്ന് ഇന്ന് മുതല്‍ ബോണ്ടുകള്‍ വാങ്ങാം. വാങ്ങാനൊരുങ്ങും മുമ്പ് സ്വര്‍ണ ബോണ്ടുകളെക്കുറിച്ച് കൂടുതലറിയാം. ഈ അഞ്ചാമത്തെ സിരീസിലും ഡിജിറ്റലായി വാങ്ങുന്നവര്‍ക്ക് 50 രൂപ വീതം വിലക്കുറവും ആര്‍ബിഐ ഉറപ്പുനല്‍കുന്നു. ബോണ്ടുകള്‍ വാങ്ങാനൊരുങ്ങും മുമ്പ് നിക്ഷേപകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
- ഇന്ത്യന്‍ പൗരത്വമുള്ള ഏതൊരു വ്യക്തിക്കും ഒരു വര്‍ഷം കുറഞ്ഞത് ഒരു ഗ്രാം മുതല്‍ നാല് കിലോഗ്രാം വരെയുള്ള തുകയ്ക്ക് ബോണ്ട് രൂപത്തില്‍ സ്വര്‍ണം വാങ്ങാവുന്നതാണ്.
- ഒരു ഗ്രം സ്വര്‍ണമാണ് ഒരു യൂണിറ്റ് ബോണ്ടിന് തതുല്യമായിട്ടുള്ളത്.
- സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി എട്ട് വര്‍ഷമാണ്. ബോണ്ടിന്മേലുള്ള പലിസ അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തില്‍ കാലാവധി തീരുന്നതുവരെ നല്‍കുന്നു.
- കാലാവധി എട്ട് വര്‍ഷമാണെങ്കിലും അഞ്ചാമത്തെ വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് ആവശ്യമെങ്കില്‍ പിന്‍വലിക്കാനായി 'എക്‌സിറ്റ്' സൗകര്യവും ഒരുക്കിയിട്ടുണ്ട്.
- ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജൂവല്ലേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കുന്ന മൂന്നുദിവസത്തെ സ്വര്‍ണവിലയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് പണം പിന്‍വലിക്കുന്ന സമയത്ത് സ്വര്‍ണനിരക്ക് നിശ്ചയിക്കുന്നത്.
- ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍, ഷെയര്‍ ബ്രോക്കിംഗ് കമ്പനികള്‍, പോസ്റ്റ് ഓഫീസ്, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ മുതലായ ഇടനിലക്കാര്‍ വഴി സോവറിന്‍ ബോണ്ടുകള്‍ വാങ്ങാവുന്നതാണ്.
നിക്ഷേപകര്‍ക്കുള്ള നേട്ടങ്ങള്‍
- കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപത്തിനും പലിശയ്ക്കും പരമാവധി ഗ്യാരണ്ടി ഉറപ്പാക്കാമെന്നതാണ് ആദ്യത്തേത്.
- റിസര്‍വ് ബാങ്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആയോ ഓഹരികള്‍ വാങ്ങി സൂക്ഷിക്കുന്ന തരത്തില്‍ ഡീമാറ്റ് രൂപത്തിലോ മാത്രമേ ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ സ്വര്‍ണനാണയങ്ങള്‍, ആഭരണങ്ങള്‍ എന്നിവ സൂക്ഷിക്കുമ്പോഴുള്ള മോഷണസാധ്യത സോവറിന്‍ ബോണ്ടുകള്‍ക്കില്ല.
- സ്വര്‍ണത്തിന്റെ വിപണി വില പിന്തുടരുന്നതിനൊപ്പം തന്നെ രണ്ടര ശതമാനം പലിശ കൂടി ലഭിക്കുമെന്നത് നിക്ഷേപകര്‍ക്ക് നേട്ടമാണ്.
- വിവിധ സീരിസുകളിലായി നിശ്ചിത ഇടവേളകളില്‍ പുറത്തിറങ്ങുന്ന ബോണ്ടുകള്‍ തുടര്‍ന്ന് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും ട്രേഡിംഗിന് തയ്യാറാവുകയും ചെയ്യുന്നു.
- കാലാവധി കഴിഞ്ഞ് പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി അടയ്‌ക്കേണ്ടതില്ല എന്നത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട മറ്റൊരു നേട്ടമാണ്. ( ഓര്‍ക്കേണ്ട കാര്യം, ബോണ്ടിന്മേല്‍ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ് എന്നതാണ്)sovereign-gold-bond-second-series-may-24-things-to-know-before-investing
- സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വായ്പയ്ക്കുള്ള ഈടായി ബാങ്കുകള്‍ സ്വീകരിക്കുന്നതാണ് എന്നതും നിക്ഷേപകര്‍ക്ക് സഹായകമാകുന്ന കാര്യമാണ്.
Next Story
Videos