സ്വർണ ഇ ടി എഫ് ഡിമാന്റ് വർധിക്കുന്നു, കാരണങ്ങൾ അറിയാം

സ്വർണ എക്സ് ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്ക് (ETF) നിക്ഷേപകർക്കിടയിൽ പ്രിയമേറുന്നു. സ്വർണ ഇ ടി എഫ്ഫുകളിലെ അറ്റ് ആസ്‌തി മൂല്യം (net asset value ) ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇറക്കുമതി തീരുവ വർധിച്ചതിനെ തുടർന്ന് സ്വർണ വില വർധനവ് ഉണ്ടായതാണ് സ്വർണ ഇ ടി എഫ് ഡിമാന്റ് ഉയരുന്നത്.

ഇ ടി എഫിലെ ഫോളിയോ നമ്പറുകൾ ജൂണിൽ 46 ലക്ഷമായി ഉയർന്നു. 2021 മെയ് മാസത്തിൽ 16 ലക്ഷമായിരുന്നു.2022 ൽ മെയ് മാസം 203 കോടി രൂപയുടെ നിക്ഷേപമാണ് സ്വർണ ഇ ടി എഫ്ഫിൽ ഉണ്ടായത്, ജൂണിൽ 135 കോടി രൂപയും.
കഴിഞ്ഞ ഒരു വർഷത്തിൽ സ്വർണ ഇ ടി എഫ്ഫുകൾ നിക്ഷേപകർക്ക് 7 ശതമാനം ആദായം നൽകിയപ്പോൾ ലാർജ് ക്യാപ്പ് ഫണ്ടുകളിൽ നിന്ന് 1.9 ശതമാനമാണ് ലഭിച്ചത്.
ഡോളറുമായി രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും സ്വർണ ഇ ടി എഫ്ഫുകൾക്ക് പ്രിയം വർധിക്കാൻ കാരണമായി.
പണപ്പെരുപ്പം വർധിക്കുന്ന വേളയിൽ സ്വർണ നിക്ഷേപം സാധാരണ വർധിക്കാറുണ്ട്.
സ്വർണ ഇ ടി എഫ് നിക്ഷേപങ്ങൾ ഒരു ഗ്രാം സ്വർണമോ അതിന്റെ ഗണിതങ്ങളായിട്ടും യൂണിറ്റുകളായി മാറ്റപെടുകയാണ് ചെയ്യുന്നത്. നിക്ഷേപകരുടെ പണം 99.5 % സ്വർണ കട്ടികളിലാണ് നിക്ഷേപിക്കുന്നത്. ഓഹരികളെ പോലെ എൻ എസ് ഇ , ബി എസ് ഇ യിലും വിൽക്കാനും,വാങ്ങാനും സാധിക്കും. സ്വർണ വിലയുടെ ഉയർച്ച താഴ്ചകൾക്ക് അനുസരിച്ച് യൂണിറ്റിന്റെ വിലയിൽ മാറ്റങ്ങൾ ഉണ്ടാകും. സ്വർണ ഇ ടി എഫുകൾ ഓഹരികളെ പോലെ ഡീമാറ്റ് രൂപത്തിലാക്കുന്നതിനാൽ സ്വര്ണാഭരണത്തെ പോലെ സൂക്ഷിക്കാനുള്ള ലോക്കർ ചെലവുകളോ കളവു പോകുമെന്ന ഭയവും വേണ്ട.

സുതാര്യതയും, എപ്പോൾ വേണമെങ്കിലും പണമാക്കാം എന്നതും സ്വർണ ഇ ടി എഫ് നിക്ഷേപങ്ങളുടെ ആകർഷണീയത വർധിപ്പിക്കുന്നു. മൊത്തം നിക്ഷേപങ്ങളുടെ 5 മുതൽ 10 % വരെ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ് ഉചിതമെന്ന് ഫണ്ട് മാനേജർ മാർ നിർദേശിക്കുന്നു
ആഗോള ട്രെൻഡ്
ആഗോള സ്വർണ എക്സ് ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും നിക്ഷേപങ്ങൾ വർധിക്കുന്ന പ്രവണതയാണ് 2022 ൽ കാണുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ടിൽ പറയുന്നു. ജനുവരി മുതൽ ജൂൺ വരെ സ്വർണ ഇ ടി എഫ്ഫുകളിൽ 234 ടൺ നിക്ഷേപം ഉണ്ടായി. ഇതിൻറ്റെ മൂല്യം 14.8 ശതകോടി ഡോളർ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it