11 മാസത്തെ ഏറ്റവും വലിയ വിലക്കുറവില്‍ നിന്ന് സ്വര്‍ണവില കൂടി

കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും വലിയ വിലക്കുറവില്‍ നിന്ന് സ്വര്‍ണവില ഉയരത്തിലേക്ക്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. പവന് 33,320 രൂപയും ഗ്രാമിന് 4,165 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ 11 മാസക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം എത്തിയിരുന്നത്.

ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപയും മാര്‍ച്ചില്‍ 1,560 രൂപയുമാണ് കുറഞ്ഞത്. ഫെബ്രുവരിയില്‍ സ്വര്‍ണം 36,800 രൂപ വരെ എത്തിയിരുന്നു. പിന്നീടത് 34,160 രൂപയുമായി. അവിടെ നിന്നാണ് 33000ത്തിനു താഴേക്ക് സ്വര്‍ണണെത്തിയത്. സംസ്ഥാനത്ത് വെള്ളിവിലയും വ്യത്യാസപ്പെട്ടു. 1 ഗ്രാം വെള്ളിക്ക് 63.60 രൂപയാണ് വ്യാഴാഴ്ച്ച വില.

ദേശീയ വിപണിയില്‍ സ്വര്‍ണം, വെള്ളി നിരക്കുകളില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണം 44,977 രൂപ വില കുറിക്കുന്നു. വെള്ളിയുടെ കിലോ നിരക്ക് 0.35 ശതമാനം ഇടിവോടെ 63,595 രൂപയിലെത്തി. എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കൂടിയിട്ടുണ്ട്.

ഔണ്‍സിന് 1,710.28 ഡോളര്‍ എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. 0.2 ശതമാനം വിലവര്‍ധനവ്. വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.1 ശതമാനം കുറഞ്ഞ് 24.36 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 0.3 ശതമാനം ഇടിഞ്ഞ് 1,184 ഡോളറും രേഖപ്പെടുത്തുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it