കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില; ദേശീയ വിപണിയിലെ ഉണര്‍വ് കേരളത്തിലും

ഈ മാസത്തെ ഏറ്റവും വലിയ നിരക്കില്‍ നിന്നും താഴ്ന്ന സ്വര്‍ണവില ഇന്ന് ഉണര്‍വിലേക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ഗ്രാമിന് 4525 എന്നതില്‍ നിന്നും 4500 ലേക്ക് താഴ്ന്ന വില വീണ്ടും 4530 ലേക്ക് ഉയരുകയായിരുന്നു. ഈ മാസത്തെ 4525 രൂപയില്‍ നിന്ന് ഇന്നലെ 4500 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണ വില, ഇന്ന് ഒരു ഗ്രാമിന് 4530 രൂപയിലാണ് വില്‍പ്പന നടക്കുന്നത്.

പവന് 36,240 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. 4495 രൂപയില്‍ നിന്ന് 15 രൂപ വര്‍ധിച്ച ശേഷം മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം. പിന്നീട് 4525 ലേക്ക് ഉയര്‍ന്ന ശേഷമാണ് ഗ്രാമിന് ഇന്നലെ 25 രൂപ കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഇടിഞ്ഞത് വീണ്ടും 240 രൂപയിലേക്ക് ഉയര്‍ന്നു.
ദേശീയ വിപണിയിലെ ഉണര്‍വ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിച്ചത്. ഫെഡിന്റെ ബോണ്ട് ടാപ്പറിംഗ് വാര്‍ത്തകള്‍ക്കിടയിലും എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) ഇന്ന് സ്വര്‍ണവില 0.50 ശതമാനത്തിലധികം ഉയര്‍ന്നു. എംസിഎക്സിലെ സ്വര്‍ണഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 48,367 രൂപയുടെ ഉയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തു. ഇന്നലെ 10 ഗ്രാമിന് 48,065 രൂപയായിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണ്ണവിലയില്‍ വലിയ വ്യത്യാസമാണ് ഉണ്ടായത്. നവംബര്‍ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബര്‍ 25 ന് 4470 രൂപയായി സ്വര്‍ണ വില കുറഞ്ഞു. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു. നവംബര്‍ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വര്‍ണത്തിന് 4510 രൂപയില്‍ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4525 രൂപയായി. ഇന്നലെ ദിവസങ്ങള്‍ക്ക് ശേഷം 4500 ലേക്ക് താഴ്ന്നുവെങ്കില്‍ ഇടിഞ്ഞതിലും വലിയ വര്‍ധനവോട് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഇന്നത്തെ സ്വര്‍ണ വില എത്തി.


Related Articles
Next Story
Videos
Share it