കേരളത്തിലെ സ്വര്‍ണവില വീണ്ടും താഴേക്ക്? ഇന്ന് കുറഞ്ഞ് 240 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37840 രൂപയിലേക്ക്. ഒരു ഗ്രാമിന് 4730 രൂപയാണ് ഇന്നത്തെ വില. നവംബര്‍ 10 ചൊവ്വാഴ്ചയാണ് പവന് 37680 രൂപയായിരുന്നു. ഇതാണ് നവംബറില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ സ്വര്‍ണവില. നവംബര്‍‍ ഒമ്പതിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയില്‍ നിന്നായിരുന്നു ഈ വന്‍ ഇടിവിലേക്ക് സ്വര്‍ണവില പോയത്. 38880 രൂപയായിരുന്നു നവംബര്‍ ഒമ്പതിലെ വില.

വാക്സിന്‍ പ്രതീക്ഷയില്‍ ദേശീയ വിപണിയിലും ആഗോള വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. എം‌സി‌എക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ ഇന്ന് 10 ഗ്രാമിന് 0.43 ശതമാനം ഇടിഞ്ഞ് 50,546 രൂപയിലെത്തി. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകളും കിലോയ്ക്ക് 0.6 ശതമാനം കുറഞ്ഞ് 62,875 രൂപയിലെത്തി. ആഗോള വിപണിയിലും സ്വര്‍ണം നേരിയ ഇടിവ് രേഖപ്പെടുത്തി.

ബുധനാഴ്ച ആഗോള വിപണിയിൽ സ്വർണ വില 0.2 ശതമാനം ഇടിഞ്ഞ് 1,876.85 ഡോളർ ആയി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 24.47 ഡോളറിലും പ്ലാറ്റിനം 925.60 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

കേരളത്തില്‍ റീറ്റെയ്ല്‍ വിപണിയില്‍ വിലക്കുറവ് പ്രതിഫലിച്ചിട്ടുണ്ടെന്നാണ് നവംബര്‍ 18ാം തീയതി ലഭിക്കുന്ന റിപ്പോര്‍ട്ട്. സ്വര്‍ണ വില കുറവ് വന്നത് മാത്രമല്ല. സ്വര്‍ണം ഇത്രയും ഉയര്‍ച്ചയിലെത്തിയതിനാല്‍ തന്നെ സുരക്ഷിതമായ നിക്ഷേപമായിട്ടാണ് സ്വര്‍ണത്തെ എല്ലാവരും കാണുന്നതെന്നാണ് വില്‍പ്പന സംബന്ധിച്ച് വിവിധ ജൂവല്‍റികളിലെ സെയ്ല്‍സ് ടീം പറയുന്നത്.

ആഭരണങ്ങളോടൊപ്പം തന്നെ സ്വര്‍ണ നിക്ഷപങ്ങളുടെയും ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ഗോള്‍ഡ് ഇടിഎഫ് സ്കൂമുകളും ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപങ്ങളും കൊറോണ കാലത്ത് ഉയരത്തിലെത്തിയതും ഇതേ ട്രെന്‍ഡിന്‍റെ ഭാഗം തന്നെ. കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞാലും നിലവിലെ സാഹചര്യത്തില്‍ വലിയ ഒരു ഇടിവ് പ്രതീക്ഷിക്കുന്നില്ലെന്നാണ് വ്യാപാരികളും വ്യക്തമാക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it