ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ന് സ്വര്‍ണം

സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും വിലയിടിവിലേക്ക് സ്വര്‍ണം. തിങ്കളാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 36,400 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം കേരളത്തില്‍ ഒരു പവന്റെ വില. ചെന്നൈയില്‍ ഇന്ന് ഒരു പവന് 36600 രൂപയാണ്. അതേ സമയം 8304 രൂപയാണ് ഡെല്‍ഹിയിലെ ഒരു പവന്റെ വില.

ദേശീയ വിപിണിയിലും നേരിയ കുറവുണ്ട്. എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 20 കാരറ്റ് 10 ഗ്രാമിന് 0.61ശതമാനം കുറഞ്ഞ് 48,588 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയിലും കുറവ് പ്രകടമാണ്.
തിങ്കളാഴ്ച സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.6ശതമാനം കുറഞ്ഞ് 1,854.58 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ കാര്യമായി ബാധിച്ചത്. കൂടാതെ ഫെഡറല്‍റിസര്‍വ് പോളിസി പ്രഖ്യാപനം ഈയാഴ്ച അവസാനം വരാനിരിക്കുന്നതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തത് വിലയെ സ്വാധീനിച്ചതായും വിദഗ്ധര്‍ പറയുന്നു. ഓഹരി വിപണിയും ഇടിവിലാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it