ഏപ്രിലില്‍ സ്വര്‍ണത്തിന് വിലക്കയറ്റം? ഒരു പവന്‍ വീണ്ടും 34000 കടന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്നലെ പവന് 120 കൂടിയിരുന്നു, ഇന്ന് വീണ്ടും 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വീണ്ടും 34000 രൂപ കടന്നു. 34,120 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് സ്വര്‍ണം കടന്നത്.
ഇന്നലെ 33,920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്. ഏപ്രില്‍ ഒന്നിന് ഇത് 33,320 രൂപയായിരുന്നു. തുടര്‍ച്ചയായുള്ള വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.
എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായതിനാലും വാക്‌സിന്‍ സജ്ജമാക്കലും സ്വര്‍ണത്തിന് കുത്തനെ ഒരു കയറ്റത്തിനുള്ള സാധ്യത കുറയ്ക്കുന്നതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ആഭ്യന്തര വിപണിയില്‍ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.33ശതമാനം താഴ്ന്ന് 45,767 നിലവാരത്തിലുമെത്തി. ആഗോള വിപണിയിലും വില ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞദിവസം 1,745.15 ഡോളര്‍ നിലവാരത്തിലേയ്ക്കുയര്‍ന്ന സ്പോട്ട് സ്വര്‍ണവില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്.