സ്വര്‍ണവില കുതിച്ചുയരുമെന്ന് പ്രവചനം; കാരണങ്ങള്‍

സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില ഒമ്പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ഔണ്‍സിന് 1909 ഡോളര്‍ വരെ ഉയര്‍ന്നിട്ട് 1899 ലേക്ക് താഴ്ന്നു. ആഗോള ഓഹരി വിപണി ഇടിയുന്ന ഘട്ടത്തിലാണ് സ്വര്‍ണവില വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ സ്വര്‍ണം പവന് ഫെബ്രുവരി മാസം 2.22 % ഉയര്‍ന്ന് 36,720 രൂപയായി വര്‍ധിച്ചു.

മാര്‍ക്കറ്റ് അനലിസ്റ്റായ ക്രിസ് വെര്‍മ്യുലെന്റെ അഭിപ്രായത്തില്‍ സ്വരണത്തിന്റെ വില ഒരു വര്‍ഷത്തിനുള്ളിലില്‍ 42 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 2700 ഡോളറായി ഉയരുമെന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്വര്‍ണം 2019 ല്‍ ആരംഭിച്ച 'സൂപ്പര്‍ സൈക്കിളിലൂടെ' കടന്ന് പോവുകയാണ്.

പണപ്പെരുപ്പവും റഷ്യ -ഉക്രൈന്‍ ആക്രമണ ഭീതിയും ഓഹരി വിപണി യെ താഴ്ത്തുകയും സ്വര്‍ണ്ണത്തിന് അനുകൂല മായി തീരുകയും. സ്വര്‍ണവും യു എസ് ഡോളര്‍ മൂല്യവും ഒരു പോലെ കുതിച്ച് ഉയരുകയാണ്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 2021 മൂന്നാം പാദത്തില്‍ ഉത്സവ, വിവാഹ ആവശ്യങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചതോടെ സ്വര്‍ണ്ണ വിപണിയില്‍ കയറ്റം പ്രകടമായി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മൂന്ന് പ്രാവശ്യമായി ഉയര്‍ത്തുമെന്ന് പ്രഖ്യാപനമാണ് സ്വര്‍ണ്ണ വിലയില്‍ കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കുറവുണ്ടായത്.

ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തലില്‍ ഇന്ത്യയില്‍ ജനുവരിയില്‍ സ്വര്‍ണ ഡിമാന്‍ഡ് മിതപ്പെട്ടു. കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണയത്തിന്റെ നികുതി കുറയ്ക്കുമെന്ന് പ്രതീക്ഷ അസ്ഥാനത്തായി.

ഫെബ്രുവരി മാസം കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്വര്‍ണ്ണ ഡിമാന്‍ഡ് വര്‍ധിച്ചതും ആഭ്യന്തര വിലക്കയറ്റത്തിന് കാരണമായി. ജനുവരിയില്‍ ഗോള്‍ഡ് എക്‌സ് ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിന്ന് ഒരു ടണ്‍ സ്വര്‍ണം നിക്ഷേപകര്‍ പിന്‍വലിച്ചു.

ചൈനയിലെ പുതുവത്സര വസന്തോത്സവം ഈ മാസം ആരംഭത്തില്‍ സ്വര്‍ണഡിമാന്‍ഡില്‍ വര്‍ധനവ് ഉണ്ടാക്കി. ചൈനയും, ഇന്ത്യയുമാണ് ലോകത്തെ രണ്ട് പ്രധാന സ്വര്‍ണ ഉപഭോക്തൃ രാജ്യങ്ങള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it