സ്വര്‍ണവില ഉയര്‍ന്നു, ഏറ്റവും പുതിയ നിരക്ക് അറിയാം

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നും സ്വര്‍ണവില ഉയര്‍ന്നു. പവന് 240 രൂപ വര്‍ധിച്ച് 36,960 രൂപയ്ക്കാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടന്നത്. ഒരു ഗ്രാമിന് വീണ്ടും 4600 രൂപ കടന്നു. 4620 രൂപയാണ് ഇന്നത്തെ വില. ജനുവരി ആറ്, അഞ്ച് തീയതികളില്‍ സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നു. ഒരു പവന് 38,400 രൂപയാണ് ഈ ദിവസങ്ങളില്‍ സ്വര്‍ണ വില രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ആയിരം രൂപയിലേറെ ഇടിയുകയായിരുന്നു.

ഇന്ത്യന്‍ വിപണികളില്‍ വില ഇടിവാണ് രേഖപ്പെടുത്തിയത്. എംസിഎക്സില്‍ ഫെബ്രുവരിയില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.03 ശതമാനം കുറഞ്ഞ് 49,328 ഡോളറിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.7 ശതമാനം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍, സ്വര്‍ണ നിരക്ക് ഉയര്‍ന്നു.
സ്പോട്ട് സ്വര്‍ണം 0.2 ശതമാനം ഉയര്‍ന്ന് 1,847.96 ഡോളറിലെത്തി. വെള്ളി 0.8 ശതമാനം ഉയര്‍ന്ന് 25.11 ഡോളറിലുമെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ പ്ലാറ്റിനം 2.3 ശതമാനം ഉയര്‍ന്ന് 1,055 ഡോളറിലെത്തി.
Dhanam News Desk
Dhanam News Desk  
Next Story
Share it