Begin typing your search above and press return to search.
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല; എന്നാലും ബാദ്ധ്യത ₹3,500ലേറെ!
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാംനാളിലും മാറ്റമില്ലാതെ സ്വര്‍ണ വില. ഗ്രാമിന് 5,410 രൂപയും പവന് 43,280 രൂപയുമാണ് വില.
ഓഗസ്റ്റ് 16ന് പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞശേഷം പിന്നീട് വില മാറിയിട്ടില്ല. 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഇന്ന് 4,493 രൂപയിലാണ് വ്യാപാരം.
രാജ്യാന്തര വിലയ്ക്ക് പലിശപ്പേടി
രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് നിലവില്‍ അഞ്ച് മാസത്തെ താഴ്ചയായ 1,889.5 ഡോളറിലാണുള്ളത്. ജൂലൈയില്‍ 1,977 ഡോളര്‍ വരെയായിരുന്ന വിലയാണ് പിന്നീട് കൂപ്പുകുത്തിയത്.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി അടിസ്ഥാന പലിശനിരക്ക് കൂട്ടുന്നതാണ് സ്വര്‍ണ വിലയെ താഴേക്ക് നയിക്കുന്നത്. പലിശനിരക്ക് കൂടുമ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ (ബോണ്ട്) യീല്‍ഡ് (ആദായം) ഉയരും. ഡോളറിന്റെ മൂല്യവും കൂടും.
ഇത് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്ന് പിന്‍വലിയാനും നിക്ഷേപം ബോണ്ടുകളിലേക്ക് ഒഴുക്കാനും പ്രേരിപ്പിക്കുന്നു. ഇതാണ് സ്വര്‍ണ വില കുറയാനിടയാക്കുന്നത്.
വെള്ളിക്കും മാറ്റമില്ല
വെള്ളി വിലയിലും സംസ്ഥാനത്ത് ഇന്ന് മാറ്റമില്ല. സാധാരണ വെള്ളി വില 77 രൂപയിലും ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില 103 രൂപയിലും തുടരുന്നു.
പൊന്നിന് എന്ത് നല്‍കണം?
സ്വര്‍ണ വില മൂന്ന് ദിവസമായി മാറ്റമില്ലാതെ കുറഞ്ഞ നിരക്കില്‍ തുടരുന്നത് ആഭരണപ്രിയര്‍ക്കും വിവാഹ ആവശ്യത്തിന് സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ആശ്വാസമാണ്.
എന്നാല്‍, നികുതിയിലും പണിക്കൂലിയിലും ഈ ആശ്വാസമില്ല. ഇന്ന് പവന്‍ വില 43,280 രൂപയാണ്. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ കൂട്ടുമ്പോള്‍ ഒരു പവന്‍ ആഭരണത്തിന് ഇന്ന് നല്‍കേണ്ടത് 46,850 രൂപയോളം; 3,570 രൂപ അധികം.
Next Story
Videos