സ്വര്‍ണവില പവന് വീണ്ടും 44,000 രൂപ കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഇന്ന് 160 രൂപ ഉയര്‍ന്ന് വില 44,000 രൂപയായി. 20 രൂപ വര്‍ധിച്ച് 5500 രൂപയാണ് ഗ്രാം വില. രാജ്യാന്തരവില ഔണ്‍സിന് ഇന്നലെ 1980 ഡോളറില്‍ നിന്ന് 2000 ഡോളറിന് മുകളിലെത്തിയതാണ് ഇന്നത്തെ ആഭ്യന്തരവിലയെ സ്വാധീനിച്ചത്. മാര്‍ച്ച് 18ന് സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയരത്തിലെത്തിയിരുന്നു. അന്ന് പവന് 44,240 രൂപയും ഗ്രാമിന് 5530 രൂപയുമായിരുന്നു വില.

Related Articles
Next Story
Videos
Share it