

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഈ മാസം തുടക്കത്തിലെ തുടര്‍ച്ചയായ ഇടിവിനൊടുവില്‍ ഇന്നലെ മുതലാണ് സ്വര്‍ണം വീണ്ടും ഉയര്‍ച്ചയുടെ സൂചനകള്‍ നല്കിയത്. ഇന്നലെ പവന് 2,000 രൂപ കൂടിയപ്പോള്‍ ഇന്നത്തെ വര്‍ധന 400 രൂപ. ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,455 രൂപയാണ്. വെള്ളിവില 108 രൂപയും.
പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണം വരുംദിവസങ്ങളില്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോയാല്‍ സ്വര്‍ണവില വീണ്ടും കുതിക്കും. അടുത്തിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം നടന്നപ്പോള്‍ സ്വര്‍ണവില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തില്‍ പെട്ടെന്ന് പ്രതിഫലിക്കും.
ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 72,600 രൂപയാണെങ്കിലും ആഭരണ രൂപത്തില്‍ ഇതേ തൂക്കത്തില്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കണം. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 78,570 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസമുണ്ടാകുമെന്ന് കൂടി മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine