സ്വര്‍ണവില കുറയുന്നു, മറ്റ് ലോഹങ്ങളും ഇടിവില്‍

കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില ഇടിയുന്നു. ഒരാഴ്ചയ്ക്കിടയില്‍ 1600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് ( ബുധനാഴ്ച) ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 160 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37600 (Gold price today) രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം 4700 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്.

ഇന്നലെ അക്ഷയത്രിതീയ ദിനത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. അത് കച്ചവടത്തെ പിന്തുണച്ചതായി കേരളത്തിലെ സ്വര്‍ണവ്യാപാരികള്‍ അഭിപ്രായപ്പെടുന്നു. ഏപ്രില്‍ മാസാവസാനം വിലയിടിവ് പ്രകടമായ വിപണിയില്‍ സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും മെയ് 2 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ കുറവുണ്ടായിരുന്നു.
18 കാരറ്റ് സ്വര്‍ണവിലയും ഇടിവിലാണ്. ഇന്ന് മാത്രം 18 കാരറ്റ് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3885 രൂപയായി. ഏപ്രില്‍ 30 ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ആദ്യം 15 രൂപയുടെ കുറവ് ഉണ്ടായിരുന്നു. രണ്ടാം തവണ 85 രൂപയാണ് കുറഞ്ഞത്. ഏപ്രില്‍ 30 ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ആദ്യം 15 രൂപയുടെ കുറവ് ഉണ്ടായിരുന്നു.
രണ്ടാം തവണ 85 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനവും, ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന ഏകദിന വില്‍പന ദിനമായ അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഏപ്രില്‍ 30 ന് രണ്ട് തവണ വില കുറച്ചത് എന്ന് എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) അറിയിച്ചിരുന്നു.
ലോഹങ്ങള്‍ക്ക് വലിയ ഇടിവ്
വ്യാവസായിക ലോഹങ്ങള്‍ വീണ്ടും ഇടിഞ്ഞു. ചെമ്പ് മൂന്നു ശതമാനത്തിലധികം താഴ്ന്നു ടണ്ണിന് 9511 ഡോളര്‍ ആയി. അലൂമിനിയം 4.5 ശതമാനം ഇടിഞ്ഞ് 2911 ഡോളറിലായി. മാസങ്ങള്‍ക്കു ശേഷമാണ് അലൂമിനിയം വില ടണ്ണിനു 3000 ഡോളറിനു താഴെയാകുന്നത്. നിക്കല്‍ 4.7 ശതമാനം ഇടിഞ്ഞ് 30,900 ലെത്തി. സിങ്ക് 3.96 ശതമാനം താണു. ലഭ്യത കുറഞ്ഞതു സ്റ്റീല്‍ വിലയെ പിടിച്ചു നിര്‍ത്തി. പലിശവര്‍ധന സാമ്പത്തിക വളര്‍ച്ചയും ലോഹങ്ങളുടെ ആവശ്യവും കുറയ്ക്കുമെന്നു വിപണി വിലയിരുത്തുന്നു.
സ്വര്‍ണം തിരിച്ചുകയറ്റ ശ്രമത്തില്‍ വീണ്ടും പരാജയപ്പെടുന്നു. ചൊവ്വാഴ്ച 1850 ഡോളറില്‍ നിന്ന് 1877.7 ഡോളറിലേക്കു കയറിയെങ്കിലും 1865 ലേക്കു തിരിച്ചിറങ്ങി. ഇന്നു രാവിലെ 1865-1867 ലാണു വ്യാപാരം. അക്ഷയതൃതീയ ദിനമായ ഇന്നലെ കേരളത്തില്‍ വില മാറ്റം ഉണ്ടായില്ല.
അക്ഷയ ത്രിതീയയ്ക്ക് മികച്ച പ്രതികരണം
സംസ്ഥാനത്ത് ഇന്നലെ മാത്രം ജൂവല്‍റികള്‍ വഴി 2000 കോടി മുതല്‍ 2,250 കോടി രൂപയുടെ വരെ സ്വര്‍ണവ്യാപാരം നടന്നതായാണ് വ്യാപാരി സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അക്ഷയതൃതീയ ആഘോഷം ആയിരുന്നു ഇന്നലെ.
കേരളത്തിലെ ചെറുതും വലുതുമായ 12000 ഓളം സ്വര്‍ണ വ്യാപാരശാലകളിലേക്ക് പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് സ്വര്‍ണം വാങ്ങാനെത്തിയതെന്ന് ഓള്‍ കേരള സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it