Begin typing your search above and press return to search.
കൂടിയും കുറഞ്ഞും സ്വര്‍ണവില: ഇനിയും ചാഞ്ചാടുമോ?

സംസ്ഥാനത്ത് ഇന്നലെ ഉയര്‍ന്ന സ്വര്‍ണവില (Goldprice) ഇന്ന് താഴ്ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37,680 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ മാത്രമാണ് വര്‍ധിച്ചത്.
ഇന്ന് ഗ്രാമിന് 30 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4710 രൂപയായി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയുടെ ഇടിവും ഉണ്ടായി. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3890 രൂപയായി.
മെയ് മാസത്തിലെ സ്വര്‍ണവില
മെയ് 1 - 37920 രൂപ
മെയ് 2 - 37760 രൂപ
മെയ് 3 - 37760 രൂപ
മെയ് 4 - 37600 രൂപ
മെയ് 5 - 37920 രൂപ
സ്വര്‍ണത്തില്‍ വലിയ ചാഞ്ചാട്ടമാണ്. പലിശ നിരക്ക്, പണലഭ്യത, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ സംബന്ധിച്ച കാഴ്ചപ്പാട് മാറി മാറി വരുന്നതാണു കാരണം. ഇന്നലെ 1911 ഡോളര്‍ വരെ കയറിയ ശേഷം 1872 ഡാേളറിലേക്കു സ്വര്‍ണം വീണു. ഇന്നു രാവിലെ 1866-1868 ഡോളറിലാണു വ്യാപാരം നടന്നത്.
Next Story