സ്വര്‍ണവിലയില്‍ മാറ്റമില്ല, വെള്ളിവില കൂടി

ഉയര്‍ന്ന വിലയില്‍ തന്നെ നിലയുറപ്പിച്ച് സ്വര്‍ണം. സാമ്പത്തിക വര്‍ഷാരംഭത്തില്‍ ഒരുപവന്റെ വില 44,000 രൂപയായി തുടരുന്നു.ഇന്നലെ ഒരു പവന് 240 രൂപ വരെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില (Today's Gold Rate) ഇന്ന് 44,000 രൂപയാണ്.

ഗ്രാമിന്

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 30 രൂപ ഉയര്‍ന്നു. 5,500 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയര്‍ന്നു. വിപണി വില 4,570 രൂപയാണ്.

വെള്ളിവില കൂടി

സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റം. ഒരു രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയായി. മാര്‍ച്ച് ഒന്നിന് 69 രൂപയായിരുന്ന വെള്ളി ഏപ്രിലില്‍ എത്തുമ്പോള്‍ 9 രൂപ വര്‍ധിച്ച് 78 ലേക്കെത്തി ഇന്നലെയും വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നിരുന്നു. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ 90 രൂപയായി തുടരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it