സ്വര്‍ണം വാങ്ങാന്‍ ആറു മാസത്തെ മികച്ച സമയം; 43,000ന് താഴേക്കിറങ്ങി പവന് വില
ആഗോള വിപണിയില്‍ സ്വര്‍ണം ഇടിവ് തുടരുമ്പോള്‍ കേരളത്തിലും വിലക്കുറവിന്റെ കാലം. കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും വിലക്കുറവിലാണ് കേരളത്തിലെ സ്വര്‍ണ വില ഇപ്പോള്‍. 22 കാരറ്റ് സ്വര്‍ണം പവന് കഴിഞ്ഞ നാല് ദിവസത്തില്‍ 1,040 രൂപയുടെ ഇടിവ്. ഇന്ന് 200 രൂപ കുറഞ്ഞ് പവന് 42,290 രൂപയായി. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് ഇതിനു മുമ്പ് സ്വര്‍ണ വില ഇത്രയും താഴ്ന്നിട്ടുള്ളത്.
ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,365 രൂപയായി.18 കാരറ്റ് സ്വര്‍ണ വിലയും കുറഞ്ഞു. ഗ്രാമിന് 4,438 രൂപയാണ് ഇന്നത്തെ വില. 20 രൂപയുടെ കുറവാണുണ്ടായത്.
22 കാരറ്റ് സ്വര്‍ണവിലയിൽ കഴിഞ്ഞ ഒരു കഴിഞ്ഞ വര്‍ഷത്തെ നിരക്കുകൾ പരിശോധിച്ചാല്‍ 10,000 രൂപയോളം വില ഉയര്‍ന്നതായി കാണാം. പിന്നീട് വിലക്കുറവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 7,000 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണമുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഒരു പവന് 36,640 രൂപയായിരുന്നു.
ഒരു പവന്
കേരളത്തില്‍ സ്വര്‍ണാഭരണം വാങ്ങുന്ന ഒരാള്‍ക്ക് ഇക്കഴിഞ്ഞ ആറു മാസത്തെ ഏറ്റവും വലിയ വിലക്കുറവില്‍ ഇന്ന് സ്വര്‍ണം വാങ്ങാം. അഞ്ച് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന്റെ ജി.എസ്.ടി, ഏറ്റവും കുറഞ്ഞ 5% പണിക്കൂലി എന്നിവ കൂട്ടിയാല്‍ 47000 രൂപയോളം വേണം ഇന്ന് ഒരു പവന്. പണിക്കൂലി കൂടിയ ആഭരണത്തിനെങ്കില്‍ 6000 രൂപ വരെ അധികം നല്കേണ്ടതായും വന്നേക്കാം. എന്നിരുന്നാലും ആഭരണം വാങ്ങുന്നവര്‍ക്ക് കഴിഞ്ഞ ആറു മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ന് വാങ്ങാം.
ഈ മാസം ആദ്യം വില 44,000ന് മുകളിലായിരുന്നു. അന്ന് ജി.എസ്.ടി, പണിക്കൂലി തുടങ്ങിയ അടക്കം ഏകദേശം 48,000 രൂപയെങ്കിലും വേണ്ടിവരുമായിരുന്നു ഒരു പവന് വാങ്ങാന്‍. അതായത്, നികുതിയും പണിക്കൂലിയും അടക്കം 45-47,000 രൂപ മതിയാകും. ഫലത്തില്‍ 1,000-2,000 രൂപയോളം രൂപയുടെ കുറവ്.
ആഗോള വിപണി
ആഗോള വിപണിയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം. ഔണ്‍സ് സ്വര്‍ണത്തിന് 1,873 ഡോളറാണ് ഇപ്പോഴുള്ളത്. ഇന്നലെയും ഇതേ നിരക്കായിരുന്നു. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1628 ഡോളര്‍ വരെ സ്വര്‍ണം താഴ്ന്നിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു അത്. പിന്നീട് ഡിസംബറിലാണ് 1700 ഡോളറിന് മുകളിലേക്ക് എത്തിയത്.
മാറാതെ വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിക്ക് 77 രൂപയാണ് വില. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപ.