മൂന്നാംനാളിലും സ്വര്‍ണവില വീണു; വെള്ളി വില നിശ്ചലം

ആഗോള വിപണിയുടെ ചുവടു പിടിച്ച് കേരളത്തില്‍ ഇന്നും സ്വര്‍ണ വില താഴേക്ക്. പവന് 80 രൂപ കുറഞ്ഞ് 46,400 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,800 രൂപയുമായി. പവന്‍ വിലയില്‍ ഇന്ന് നേരിയ കുറവാണുണ്ടായതെങ്കിലും കഴിഞ്ഞ മൂന്നു ദിവസത്തില്‍ 400 രൂപയുടെ കുറവുണ്ടായി.

18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമുണ്ടായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 4,800 രൂപയായി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല, ഗ്രാമിന് 78 രൂപ.

രാജ്യാന്തര വിപണി

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്. ഇന്നലെ സ്വര്‍ണം ഔൺസിന് 2,043.42 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 2,044 ഡോളറിലാണ് വ്യാപാരം തുടരുന്നത്. കേരളത്തില്‍ ഇക്കഴിഞ്ഞ മാസം 28ന് പുതിയ റെക്കോഡ് കുറിച്ച സ്വര്‍ണം രാജ്യാന്തര വിലയ്‌ക്കൊപ്പമാണ് ചാഞ്ചാട്ടം തുടരുന്നത്.

വില ഇനി കൂടുമോ?

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ധന നയ നിര്‍ണയ യോഗത്തിന്റെ മിനുട്ട്‌സ് പുറത്തു വന്നെങ്കിലും പ്രധാന പലിശ നിരക്കുകളിൽ മൂന്നാം തവണയും മാറ്റമുണ്ടായിട്ടില്ല. സ്വർണ വിപണിയിൽ ചെറിയ താഴ്ച കാണിക്കുന്നുണ്ടെങ്കിലും വലിയ ക്ഷീണമേറ്റിട്ടില്ല. സ്പോട്ട് സ്വര്‍ണം വൈകാതെ 2,085-2,100 ഡോളറിലേക്ക് കയറിയേക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ കേരളത്തിലും വില പുത്തന്‍ റെക്കോഡ് കുറിച്ചേക്കും.

Related Articles
Next Story
Videos
Share it