സ്വര്‍ണത്തിന് വന്‍ ഇടിവ്; വില 6 മാസത്തെ താഴ്ചയില്‍, ആഭരണം വാങ്ങാന്‍ നല്ല സമയം

ആഗോള വിപണിയുടെ ചുവടു പിടിച്ച് കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വന്‍ വിലക്കുറവ്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് 840 രൂപയോളമാണ് കുറവ് വന്നത്. അതിനു മുന്‍പുള്ള ദിവസങ്ങളിലും നേരിയ കയറ്റങ്ങള്‍ ഉണ്ടായെങ്കിലും താരതമ്യേന വിലക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ വില ഇന്ന് 480 രൂപ കുറഞ്ഞ് 43,120 രൂപയിലെത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,390 രൂപയായി. ഈ മാസത്തെ ഏറ്റവും വലിയ ഏകദിന വിലയിടിവാണ് ഇത്.

കഴിഞ്ഞ ഒരു കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണവില പരിശോധിച്ചാല്‍ 10,000 രൂപയോളം വില ഉയര്‍ന്നതായി കാണാം. പിന്നീട് വിലക്കുറവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 7,000 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണമുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഒരു പവന് 36,640 രൂപയായിരുന്നു.

ഇന്ന് ഒരു പവന്

കേരളത്തില്‍ സ്വര്‍ണാഭരണം വാങ്ങുന്ന ഒരാള്‍ക്ക് ഇക്കഴിഞ്ഞ ആറു മാസത്തെ ഏറ്റവും വലിയ വിലക്കുറവില്‍ ഇന്ന് സ്വര്‍ണം വാങ്ങാം. അഞ്ച് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന്റെ ജി.എസ്.ടി, ഏറ്റവും കുറഞ്ഞ 5% പണിക്കൂലി എന്നിവ കൂട്ടിയാല്‍ 47000 രൂപയോളം വേണം ഇന്ന് ഒരു പവന്. പണിക്കൂലി കൂടിയ ആഭരണത്തിനെങ്കില്‍ 6000 രൂപ വരെ അധികം നല്‍കേണ്ടതായും വന്നേക്കാം. എന്നിരുന്നാലും ആഭരണം വാങ്ങുന്നവര്‍ക്ക് കഴിഞ്ഞ ആറു മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ന് വാങ്ങാം.

ഈ മാസം ആദ്യം വില 44,000ന് മുകളിലായിരുന്നു. അന്ന് ജി.എസ്.ടി, പണിക്കൂലി തുടങ്ങിയ അടക്കം ഏകദേശം 48,000 രൂപയെങ്കിലും വേണ്ടിവരുമായിരുന്നു ഒരു പവന്‍ വാങ്ങാന്‍. ഇന്ന് വില 43,120 രൂപ മാത്രമാണ്. അതായത്, നികുതിയും പണിക്കൂലിയും അടക്കം 46-47,000 രൂപ മതിയാകും. ഫലത്തില്‍ 1,000-2,000 രൂപയോളം രൂപയുടെ കുറവുണ്ട്.

ആഗോള വിപണി

ആഗോള വിപണിയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. ഔണ്‍സ് സ്വര്‍ണത്തിന് 1,873 ഡോളറാണ് ഇപ്പോഴുള്ളത്. ഇന്നലെ 1,896 ഡോളറായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1628 ഡോളര്‍ വരെ സ്വര്‍ണം താഴ്ന്നിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു അത്. പിന്നീട് ഡിസംബറിലാണ് 1700 ഡോളറിന് മുകളിലേക്ക് എത്തിയത്.

വെള്ളി വില

സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിക്ക് 77 രൂപയാണ് വില. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it